ശ്രീലങ്കയിലെ സ്‌ഫോടനം: മരണസംഖ്യ 207 ആയി; കൊല്ലപ്പെട്ടവരില്‍ 3 ഇന്ത്യക്കാരുമുണ്ടെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീലങ്കയിലെ സ്‌ഫോടനം: മരണസംഖ്യ 207 ആയി; കൊല്ലപ്പെട്ടവരില്‍ 3 ഇന്ത്യക്കാരുമുണ്ടെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്നുപള്ളികളിലുള്‍പ്പെടെ നടന്ന വിവിധ സ്ഫോടനങ്ങളില്‍ കൊല്ലപ്പട്ടവരില്‍ മൂന്നു ഇന്ത്യക്കാര്‍ ഉണ്ടെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍. ലോകാ‌ഷ്‌നി,​ നാരായണ്‍ ചന്ദ്രശേഖര്‍,​ രമേഷ് എന്നിവരാണ് മരിച്ചത്. ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പി.എസ്. റസീനയും (58)​ മരിച്ചതായി നേരത്തെ അറിയിച്ചിരുന്നു. 

അതേസമയം, സ്ഫോടനത്തില്‍ ​കൊല്ലപ്പെട്ടവരുടെ എണ്ണം 207 ആയി. തലസ്ഥാനമായ കൊളംബോയില്‍ മൂന്ന് പള്ളികളിലുള്‍പ്പെടെ ആറിടത്തും മറ്റു രണ്ടുസ്ഥലങ്ങളിലുമാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. 450-ല്‍ കൂടുതല്‍ പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഏഴ് പേര്‍ പൊലീസ് പിടിയിലായതായും റിപ്പോര്‍ട്ടുണ്ട്.

മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളിലാണ് പ്രാദേശിക സമയം 8.45 ഓടെ സ്ഫോടനം നടന്നത്. ഈ സ്ഫോടനങ്ങളില്‍ 35 വിദേശികളടക്കം 185 പേര്‍മരിച്ചതായും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റതായും നേരത്തെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

സര്‍ക്കാര്‍ ഞായറാഴ്ച വൈകീട്ട് ആറ് മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറ് വരെ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. സോഷ്യല്‍ മീഡിയയ്ക്ക് താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി.


LATEST NEWS