ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ഒരു ജവാന് പരുക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീനഗറില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ഒരു ജവാന് പരുക്ക്

ശ്രീനഗര്‍: 28 മണിക്കൂറോളം നീണ്ടു നിന്ന  ഏറ്റുമുട്ടലിനൊടുവില്‍ ശ്രീനഗറില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്നലെ കരന്‍ നഗര്‍ സിആര്‍പിഎഫ് ക്യാംപിന് നേര്‍ക്കുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച ഏറ്റമുട്ടലിനൊടുവിലാണ് രണ്ട് ഭീകരരെ സേന കൊലപ്പെടുത്തിയത്. കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

കരണ്‍ നഗറില്‍ 28 മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് രണ്ട് ഭീകരരെ സൈന്യം വധിച്ചത്. പണി തീരാത്ത കെട്ടിടത്തിനുള്ളിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. വെടിവെയ്പില്‍ ഒരു സിആര്‍പിഎഫ് സൈനികന് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി ആറിന് ആശുപത്രി ആക്രമിച്ച് പാക് ഭീകരനെ രക്ഷപ്പെടുത്തിയതിന് സമീപത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ലഷ്‌കര്‍ ഇ തയ്ബ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജിപി എസ്പി പാനി വ്യക്തമാക്കി.

ശ്രീമഹാരാജ ഹരിസിങ് ആസ്പത്രിയടക്കം ശ്രീനഗറിലെ ഒട്ടേറെ പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലയാണ് കരന്‍നഗര്‍. ക്യാമ്പിനടുത്തായി ഒട്ടേറെ ജനവാസ കേന്ദ്രങ്ങളുണ്ട്. ഏറ്റുമുട്ടലിനിടെ ഇവിടെനിന്ന് ജനങ്ങളെ സുരക്ഷാസേന ഒഴിപ്പിച്ചിട്ടുണ്ട്.

Two terrorists have been killed. Arms & ammunition are recovered. It was Lashkar-e-Taiba (LeT) outfit. One CRPF jawan has been injured but is completely out of danger: Kashmir IGP SP Pani on Srinagar's Karan Nagar encounter pic.twitter.com/9p8sjxzdWj

— ANI (@ANI) February 13, 2018

സുജ്‌വാന്‍ ഭീകരാക്രമണത്തില്‍ ആറ് സൈനികര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ട് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് കരണ്‍ നഗറില്‍ സൈനിക ക്യാംപിന് നേര്‍ക്ക് വീണ്ടും ആക്രമണത്തിന് പദ്ധതിയിട്ടത്. സുജ്‌വാനില്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് ഭീകരരെ വധിച്ചിരുന്നു


LATEST NEWS