അവസാനമായി ഞാനൊന്ന് അപ്പായെന്ന് വിളിച്ചോട്ടേ...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അവസാനമായി ഞാനൊന്ന് അപ്പായെന്ന് വിളിച്ചോട്ടേ...

കലൈഞ്ജറുടെ നിര്യാണത്തിൽ ദുഖിതനായ മകനും ഡിഎംകെ വർക്കിംഗ് ചെയർമാനുമായ എം.കെ സ്റ്റാലിൻ എഴുതിയ കവിത സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. കരുണാനിധിയുടെ മരണത്തിനു ശേഷം സ്റ്റാലിൻ എഴുതി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കവിതയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. 


ഒരിക്കൽ കൂടി അപ്പായെന്ന് വിളിച്ചോട്ടേ  തലൈവരേ എന്നാണ്  കവിതയിൽ ചോദിക്കുന്നത്. കവിതയുടെ ഓരോ വരിയും അച്ഛനോടുള്ള ചോദ്യങ്ങളാണ്. എവിടെ പോകുമ്പോഴും പറഞ്ഞിട്ട് മാത്രം പോകുന്ന ആളാണ്. ഇപ്പോൾ ഞങ്ങളോട് പറയാതെ പോയതെന്തേ, വിശ്രമമില്ലാതെ ഓടി നടന്നയാൾ ഇവിടെ വിശ്രമിക്കുന്നുവെന്ന്  തന്റെ കുടീരത്തിൽ എഴുതി വയ്ക്കണമെന്ന് 33  വർഷം  മുൻപ് പറഞ്ഞില്ലേ.കഷ്ടപ്പെട്ടത് മതിയെന്ന് പറഞ്ഞു വിശ്രമിക്കാനായി പുറപ്പെട്ടതാണോ, 94  വയസ്സിൽ 80  വർഷവും സാമൂഹ്യ സേവനത്തിനായി മാറ്റി വച്ചു. ആ ഉയരങ്ങൾ വേറെയാരെങ്കിലും താണ്ടുമോയെന്ന്  ഒളിഞ്ഞിരുന്ന്  നോക്കുകയാണോ, ഇനിയും നിറവേറാത്ത അങ്ങയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഞങ്ങളാൽ കഴിയും വിധം നിറവേറ്റും. അതിനായാണ് ഇനിയുള്ള ഞങ്ങളുടെ ജീവിതം. അതിന്  ഊർജ്ജമേകാനായി ഒരേയൊരു വരം ഞങ്ങൾക്ക് വേണം. ഒരൊറ്റ തവണ 'എൻ്റെ  ഉയിരിനും ഉയിരായ മക്കളേ ' എന്ന് വിളിക്കൂ..ആ വിളിയിൽ നിന്ന് വേണം ഞങ്ങൾക്കിനി മുന്നോട്ട് പോകാൻ...- സ്റ്റാലിൻ എഴുതി അവസാനിപ്പിച്ചു.