ദീപിക പദുക്കോണിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദീപിക പദുക്കോണിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്

മുംബൈ: ദീപിക പദുക്കോണിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. രാജ്യം പിന്നോട്ട് സഞ്ചരിക്കുന്നു എന്ന ദീപികയുടെ പരാമര്‍ശത്തിനെതിരെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരമര്‍ശം. ദീപിക ഇന്ത്യാക്കാരിയല്ലെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്. സിഎന്‍എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം.

തനിക്ക് കിട്ടിയ വിവരമനുസരിച്ച്‌ ദീപിക ഇന്ത്യക്കാരിയല്ലെന്നും ഡച്ചുകാരിയാണെന്നുമാണ്. ദീപികയുടെ അഭിപ്രായത്തിനെതിരെ ട്വിറ്ററിലും സ്വാമി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അധ: പതനത്തെ കുറിച്ചാണ് ദീപിക ഭാരതീയര്‍ക്ക് ക്ലാസെടുക്കുന്നത്. ദീപികയുടെ കാഴ്ചപ്പാടില്‍ നിന്നും പിന്നോട്ട് പോയാല്‍ മാത്രമെ രാജ്യത്തിന് പുരോഗതി നേടാനാവുമെന്നായിരുന്നു സ്വാമി ട്വിറ്ററില്‍ കുറിച്ചത്.

സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സംഘപരിവാര്‍ സംഘടനകളുടെ നിലപാടിനെ പരോക്ഷമായി വിമര്‍ശിക്കവെയാണ് സംഘപരിവാര്‍ സംഘടനകളുടെ നിലപാടുകളെ എതിര്‍ത്ത് ദീപിക പദുക്കോണ്‍ രംഗത്തുവന്നത്. നമ്മുടെ രാജ്യം പിന്നോട്ടുപോയിരിക്കുകയാണെന്നും രാജ്യം എവിടെ എത്തി നില്‍ക്കുന്നുവെന്നതും ആലോചിക്കേണ്ട കാര്യമാണ്. ഇത് തീര്‍ത്തും അപലപീനയമാണന്നുമായിരുന്നു ദീപികയുടെ പരാമര്‍ശം.

ഒരു ശക്തിക്കും സിനിമയുടെ പ്രദര്‍ശനം തടയാന്‍ സാധിക്കില്ല. സിനിമമേഖലയെ നിയന്ത്രിക്കുന്ന സെന്‍സര്‍ബോര്‍ഡിന് മുന്‍പില്‍ മാത്രമാണ് തങ്ങള്‍ ഉത്തരം പറയേണ്ടതുളളു. ചിത്രം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്‌ നിശ്ചിത സമയത്ത് തന്നെ പ്രദര്‍ശനത്തിന് എത്തുമെന്നും ദീപിക പദുക്കോണ്‍ അഭിപ്രായപ്പെട്ടു