നാവികസേനയ്ക്ക് കരുത്തേകാന്‍ : ഐഎന്‍എസ് ഖണ്ഡേരി നീറ്റിലിറക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാവികസേനയ്ക്ക് കരുത്തേകാന്‍ : ഐഎന്‍എസ് ഖണ്ഡേരി നീറ്റിലിറക്കി

മുംബൈ : നാവികസേനയ്ക്ക് കരുത്തു വർധിപ്പിക്കാൻ ഫ്രാൻസിന്റെ സഹായത്തോടെ നിര്‍മിച്ച രണ്ടാം സ്‌കോര്‍പ്പിയോണ്‍ ക്ലാസ് അന്തര്‍വാഹിനിയായ ഐഎന്‍എസ് ഖണ്ഡേരി നീറ്റിലിറക്കി. മുംബൈയിലെ മസഗോൺ കപ്പൽനിർമാണ ശാലയിലാണ് അന്തർവാഹിനി നിർമ്മിച്ചത്‌.കേന്ദ്ര പ്രതിരോധസഹമന്ത്രി സുഭാഷ് ഭാംമ്രെ അധ്യക്ഷത വഹിച്ച ചടങ്ങില്‍, മന്ത്രിയുടെ പത്‌നി ബീന ഭാംമ്രെയാണ് മുങ്ങിക്കപ്പല്‍ നീറ്റിലിറക്കിയത്. നാവിസസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയും ചടങ്ങില്‍ സംബന്ധിച്ചു.

2017 ഡിസംബർവരെ വിവിധ പരീക്ഷണങ്ങൾക്കായി മുങ്ങിക്കപ്പലിനെ ഉപയോഗിക്കും.66 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വ്യാസവുമുള്ള സ്‌കോര്‍പീന്‍ അന്തര്‍വാഹിനി ഖണ്ഡേരി 300 മീറ്റര്‍വരെ താഴ്ചയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ്. അടിയന്തര സാഹചര്യങ്ങളില്‍ 50 ദിവസം വരെ വെള്ളത്തില്‍ കഴിയാന്‍ ഇവയ്ക്കാകും. ഭൂതലത്തില്‍ നിന്നും ആക്രമണം നടത്താന്‍ ശേഷിയുള്ളവ കൂടിയാണ് ഖണ്ഡേരി.

ബ്ലാക്ക് ഷാര്‍ക്ക് ടോര്‍പ്പിഡോകള്‍ ഘടിപ്പിച്ച ഖണ്ഡേരിയ്ക്ക് കടുത്ത ചൂടിലും വെള്ളത്തിലൂടെ നീങ്ങാനാകും. ഇറ്റാലിയന്‍ കമ്പനിയായ വാസ് വികസിപ്പിച്ച ഭാരമേറിയ അത്യാധുനിക ടോര്‍പ്പിഡോ മിസൈലുകളാണ് ബാര്‍ക്ക് ഷാര്‍ക്ക്. ആറു മിസൈലുകളും ടോര്‍പിഡോകളും ഇവയില്‍ ഘടിപ്പിക്കാനാകും.31 നാവികർ ഉൾക്കൊള്ളുന്ന സംഘമാണ്‌ സ്കോർപീൻ നിയന്ത്രിക്കുക.


Loading...
LATEST NEWS