സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞു; ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി മുതിര്‍ന്ന ജഡ്ജിമാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞു; ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി മുതിര്‍ന്ന ജഡ്ജിമാര്‍

ന്യൂഡല്‍ഹി: ചരിത്രത്തില്‍ തന്നെ ആദ്യമായി സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ കോടതികള്‍ നിറുത്തിവച്ച് വാര്‍ത്താ സമ്മേളനം നടത്തി. സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. പ്രതിഷേധം ചീഫ് ജസ്റ്റിസിനെതിരെയാണ്. കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ഈ പ്രതിഷേധമെന്നും ചെലമേശ്വര്‍ പറഞ്ഞു. ഒട്ടും സന്തോഷത്തോടെയല്ല ഇതിന് തുനിഞ്ഞത്. സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരും. 

ചീഫ് ജസ്റ്റിസിന്റെ നിലപാടിനെതിരെ കൊളീജിയത്തിലെ ഭൂരിപക്ഷം. ഞങ്ങള്‍ നിശബ്ദരായിരുന്നെന്ന് നാളെ ആരും കുറ്റപ്പെടുത്തരുത്. ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ വി ലോക്കൂര്‍ എന്നീ ജഡ്ജിമാരാണ് കോടതി വിട്ടിറങ്ങിയത്.


LATEST NEWS