ചെറിയ തുകയുടെ  അഴിമതിയാണെങ്കിലും   നിസ്സാരമെന്നു കരുതി തള്ളിക്കളയാനാകില്ലെന്ന് സുപ്രീംകോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെറിയ തുകയുടെ  അഴിമതിയാണെങ്കിലും   നിസ്സാരമെന്നു കരുതി തള്ളിക്കളയാനാകില്ലെന്ന് സുപ്രീംകോടതി

 ന്യൂഡല്‍ഹി: ചെറിയ തുകയുടെ  അഴിമതിയാണെങ്കിലും   നിസ്സാരമെന്നു കരുതി തള്ളിക്കളയാനാകില്ലെന്ന് സുപ്രീംകോടതി.  ഉത്തരാഖണ്ഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ ഡ്രൈവറെ  ധനാപഹരണത്തിന്റെ പേരില്‍ പിരിച്ചുവിട്ട  നടപടി ശരിവച്ചാണ് കോടതിയുടെ നിരീക്ഷണം. തുക എത്ര ചെറിയതാണെങ്കിലും അഴിമതി അഴിമതി തന്നെയാണെന്നും ഇത്തരം അധികാരദുര്‍വിനിയോഗങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
 ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതെ പണം തട്ടിയെന്നാണ് കേസ്.

പരിശോധകസംഘം കൈകാണിച്ചപ്പോള്‍ ഇവര്‍ വണ്ടി നിര്‍ത്താതെ ഓടിച്ചുപോയി. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രൈവറെ പിന്നീട് സര്‍വീസില്‍നിന്ന്  പിരിച്ചുവിട്ടു.  തനിക്ക് അന്വേഷണറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയില്ലെന്ന ഡ്രൈവറുടെ വാദം അംഗീകരിച്ച് ഹൈക്കോടതി നടപടി റദ്ദാക്കിയിരുന്നു.

എന്നാല്‍, അന്വേഷണറിപ്പോര്‍ട്ട് നല്‍കിയില്ലെന്ന വാദം മാത്രം കണക്കിലെടുത്ത് നടപടി റദ്ദാക്കുന്നതില്‍ തെറ്റുണ്ടെന്ന് ജസ്റ്റിസുമാരായ അരുണ്‍മിശ്രയും എല്‍ നാഗേശ്വരറാവുവും കോടതി പറഞ്ഞു. 


LATEST NEWS