സുപ്രീം കോടതിയിലെ പ്രതിസന്ധി ഇന്ന് പരിഹരിക്കപ്പെട്ടേക്കും; സമവായചര്‍ച്ചകള്‍ സജീവം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സുപ്രീം കോടതിയിലെ പ്രതിസന്ധി ഇന്ന് പരിഹരിക്കപ്പെട്ടേക്കും; സമവായചര്‍ച്ചകള്‍ സജീവം

സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയിലെ പൊട്ടിത്തെറി പരിഹരിക്കാനുള്ള സമവായ ചര്‍ച്ചകള്‍ക്ക് ഇന്ന് സാധ്യത. പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ജഡ്ജിമാരുമായി ഇന്ന് ചര്‍ച്ചകള്‍ നടന്നേക്കും. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷനും അടിയന്തിര യോഗം വിളിച്ചു. 

കോടതിയിലെ സാഹചര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. പ്രശ്‌നങ്ങള്‍ നീതിന്യായവ്യവസ്ഥയ്ക്ക് അകത്ത് പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഫുള്‍കോര്‍ട്ട് ചേര്‍ന്ന് സമവായമുണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. 

പ്രശ്‌നപരിഹാരത്തിനായി ചീഫ് ജസ്റ്റിസുമായും പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ജസ്റ്റിസുമാരായ ജെ.ചലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ പി ലോക്കൂര്‍ എന്നിവരുമായും ഇന്ന് സഹ ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരുമൊക്കെ ചര്‍ച്ച നടത്തിയേക്കും. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും പ്രശ്‌നപരിഹാരത്തിനായി ഇടപെടുന്നുണ്ട്. പ്രശ്‌നങ്ങള്‍ ഇന്ന് തീരുമാനമെന്നാണ് അറ്റോര്‍ണി ജനറല്‍ പറഞ്ഞത്.

നാല് ജഡ്ജിമാരുടെ വാര്‍ത്തസമ്മേളനത്തിന് പിന്നാലെ ഇന്നലെ ചീഫ് ജസ്റ്റിസുമായി എജി ചര്‍ച്ച നടത്തിയിരുന്നു. നാല് ജഡ്ജിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൂടുതല്‍ ജഡ്ജിമാര്‍ രംഗത്തെത്തിയതോടെ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണാനാണു നീക്കം. 


LATEST NEWS