സുപ്രീംകോടതി പ്രതിസന്ധി; ചീഫ്​ ജസ്​റ്റിസുമായി ചര്‍ച്ചക്ക്​ തയാറെന്ന്​ ജസ്​റ്റിസ്​ ചെലമേശ്വര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സുപ്രീംകോടതി പ്രതിസന്ധി; ചീഫ്​ ജസ്​റ്റിസുമായി ചര്‍ച്ചക്ക്​ തയാറെന്ന്​ ജസ്​റ്റിസ്​ ചെലമേശ്വര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി പരിഹരിക്കുന്നതാനായി ചീഫ്​ ജസ്​റ്റിസുമായി ചര്‍ച്ചക്ക്​ തയ്യാറാണെന്ന്​ ജസ്​റ്റിസ്​ ചെലമേശ്വര്‍. എന്നാല്‍, ചര്‍ച്ചയില്‍ തങ്ങളുന്നയിച്ച കാര്യങ്ങള്‍ ഉയര്‍ന്നു വരണമെന്ന അദ്ദേഹം ആവശ്യപ്പെട്ടതായാണ്​ സൂചന. പ്രശ്​ന പരിഹാരത്തിനായി ചെലമേശ്വറുമായി ചര്‍ച്ചക്കെത്തിയ ബാര്‍ കൗസില്‍ പ്രതിനിധികളോടാണ്​ അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്​.

ജഡ്​ജിമാര്‍ക്കിടയിലെ ഭിന്നത സുപ്രീംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ബാധിക്കില്ലെന്നും ചേലമേശ്വര്‍ പറഞ്ഞു. അതേ സമയം, പ്രശ്​നപരിഹാരത്തിനായി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്രയുമായി ബാര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ഞായറാഴ്​ച ചര്‍ച്ച നടത്തുന്നുണ്ട്​. രാത്രി ഏഴരക്കാണ്​ ചീഫ്​ ജസ്​റ്റിസുമായുള്ള ചര്‍ച്ച. ഇതിന്​ ശേഷം മാത്രമേ ഇക്കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനം ഉണ്ടാകുയുള്ളൂ.