തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ എന്ത് നടപടിയെടുത്തു; തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ എന്ത് നടപടിയെടുത്തു; തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ എന്ത് നടപടിയെടുത്തെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. നിങ്ങളുടെ അധികാരത്തെ കുറിച്ച് ബോധ്യമുണ്ടോയെന്നും സുപ്രീംകോടതി കമ്മീഷനോട് ചോദിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍ മുഖ്യമന്ത്രി മായാവതി തുടങ്ങിയവരുടെ പ്രസംഗത്തെ സംബന്ധിച്ചായിരുന്നു കോടതിയുടെ വിമര്‍ശനം.

എന്നാല്‍ പെരുമാറ്റചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നോട്ടീസ് അയക്കാനും പരാതിപ്പെടാനും മാത്രമെ തങ്ങള്‍ക്ക് അധികാരമുള്ളുവെന്നും അവരെ അയോഗ്യരാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും കമ്മീഷന്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് നാളെ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളെ സംബന്ധിച്ച കൂടുതല്‍ വിശദീകരണത്തിനാണ് ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.