ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​നം : സുപ്രീം കോടതി  വിധി  ഇന്ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​നം : സുപ്രീം കോടതി  വിധി  ഇന്ന്

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ലെ സ്ത്രീ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കേ​സ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കു വി​ടു​ന്ന കാ​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി ഇ​ന്നു തീ​രു​മാ​ന​മെ​ടു​ക്കും. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് പ​രി​ശോ​ധി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളി​ലും തീ​രു​മാ​ന​മെ​ടു​ക്കും. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ചാ​ണ് വി​ധി പ്ര​സ്താ​വി​ക്കു​ക. രാ​വി​ലെ 10.30 നാ​ണ് വി​ധി പ്ര​സ്താ​വി​ക്കു​ന്ന​ത്. 

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് എ​ല്ലാ വി​ഭാ​ഗം സ്ത്രീ​ക​ളെ​യും പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ യം​ഗ് ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രിം​കോ​ട​തി വി​ധി പ​റ​യു​ക. കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ഭാ​ഗം കോ​ട​തി പ​രി​ശോ​ധി​ച്ചി​രു​ന്നു.

പ​ത്തി​നും അ​ന്പ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 


LATEST NEWS