ശ്രീലങ്കൻ പ്രസിഡന്റുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീലങ്കൻ പ്രസിഡന്റുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി

കൊളംബോ: കൊളംബോയിൽ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. പ്രാദേശിക സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉഭയകക്ഷി പ്രശ്നങ്ങളും ചർച്ച ചെയ്തതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വക്താവ് രവീശി കുമാർ പറഞ്ഞു.

അതോടൊപ്പം ലങ്കൻ വിദേശകാര്യ മന്ത്രി തിലക് മറപാനയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി. പ്രവർത്തന രീതിയും പുരോഗമനത്തിനായുള്ള പരസ്പര സഹകരണവും പങ്കാളിത്തവും തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചർച്ചചെയ്തു. പ്രതിപക്ഷ നേതാവ് ആർ. സമ്പന്തൻ രാഷ്ട്രീയ പാർട്ടികളുമായി സഹകരിച്ചു. ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്ത തമിഴ്നാട് തീരദേശ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു.
 


LATEST NEWS