സുഷമാ സ്വരാജിന്‍റെ മുന്നറിയിപ്പ് : ആമസോണിന്‍റെ ചവിട്ടി വില്‍പ്പന നിര്‍ത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സുഷമാ സ്വരാജിന്‍റെ മുന്നറിയിപ്പ് : ആമസോണിന്‍റെ ചവിട്ടി വില്‍പ്പന നിര്‍ത്തി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് ആമസോണ്‍ വില്‍പന നിര്‍ത്തിവെച്ചു. ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഉല്‍പ്പന്നം വില്‍പന നടത്തിയതിന്റെ പേരില്‍ ആമസോണിന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് താക്കീത് നല്‍കിയിയിരുന്നു. ആമസോണിന്റെ കാനഡയിലെ വെബ്‌സൈറ്റ്  വില്‍പന നിര്‍ത്തിവെച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ ഈ ഉല്‍പന്നത്തിന്റെ വില്‍പന നിര്‍ത്തിവെച്ചതായി ആമസോണ്‍ വക്താവ് വ്യക്തമാക്കി. ദേശീയപതാകയെ അധിക്ഷേപിക്കുന്ന ഉത്പന്നങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും സുഷമാ സ്വരാജ് ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ അടക്കം പല രാജ്യങ്ങളുടെയും ദേശീയപതാകയുടെ മാതൃകയിലുള്ള ചവിട്ടികള്‍ ആമസോണ്‍ വില്‍പനയ്ക്കുണ്ടായിരുന്നു.


LATEST NEWS