പുതുപുത്തന്‍ സ്വിഫ്റ്റ്  എത്തുന്നു; ആകാംക്ഷയോടെ വാഹനപ്രേമികള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പുതുപുത്തന്‍ സ്വിഫ്റ്റ്  എത്തുന്നു; ആകാംക്ഷയോടെ വാഹനപ്രേമികള്‍

ന്യൂഡല്‍ഹി:  കരുത്തില്‍ പുത്തന്‍ മാനങ്ങള്‍   തീര്‍ത്ത്  പുതുപുത്തന്‍ സ്വിഫ്റ്റ്  എത്തുന്നു. ഇവ ഇന്ത്യന്‍ റോഡുകളിലൂടെ കുതിച്ചുപായാന്‍ അധികം കാലതാമസമില്ല.   ജനീവ ഓട്ടോ ഷോയിലാണ് പുത്തന്‍ സ്വിഫ്റ്റിന്റെ വരവ് കമ്പനി പ്രഖ്യാപിച്ചത്. യൂറോപ്പില്‍ ഉടനെയിറങ്ങുന്ന പുത്തന്‍ മോഡല്‍ വണ്ടികള്‍ അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയിലെത്തും.

 ഒരു ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എഞ്ചിന്‍, 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് എഞ്ചിന്‍ എന്നിവയാകും വാഹനത്തിന് കരുത്തേകുക. എന്നാല്‍ ഇന്ത്യയില്‍ 1.2, 1.3 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാകും ഉണ്ടാവുക. നിലവിലുള്ള സ്വിഫ്റ്റിനേക്കാള്‍ ഒരു സെന്റീമീറ്റര്‍ നീളവും ഒന്നര സെന്റീമീറ്റര്‍ ഉയരവും കുറവായിരിക്കുമെങ്കിലും ഉള്‍വിശാലത പുത്തന്‍ വാഹനത്തിനാവും കൂടുതല്‍.

രണ്ട് സെന്റീമീറ്റര്‍ വീല്‍ ബെയ്‌സും നാല് സെന്റീമീറ്റര്‍ വീതിയും പുതിയ വാഹനത്തിന് കൂടുതലുണ്ട്.  അതിമനോഹരമായി ഒരുക്കിയിരിക്കുന്ന ഇന്റീരിയറും ആകര്‍ഷകമാണ്. ടച്ച് സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ പുത്തന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം ആപ്പിള്‍-ആന്‍ഡ്രോയ്ഡ് കണക്ടിവിറ്റികള്‍ നല്‍കുന്നു.  പുതിയ സ്വിഫ്റ്റിന്‍റെ വരവ് കാത്തിരിക്കുന്നു വാഹനപ്രേമികള്‍.   


 


LATEST NEWS