സ്വിസ് ബാങ്കുകളില്‍ ഇന്ത്യന്‍ നിക്ഷേപം കുറയുന്നു; 2015ൽ   ഇന്ത്യക്കാരുടെ ആകെ നിക്ഷേപം 8392 കോടി രൂപ മാത്രം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സ്വിസ് ബാങ്കുകളില്‍ ഇന്ത്യന്‍ നിക്ഷേപം കുറയുന്നു; 2015ൽ   ഇന്ത്യക്കാരുടെ ആകെ നിക്ഷേപം 8392 കോടി രൂപ മാത്രം 

ന്യൂഡൽഹി:  സ്വിസ് ബാങ്കുകളില്‍ ഇന്ത്യന്‍ നിക്ഷേപം കുറയുന്നു. കള്ളപ്പണത്തിനെതിരെയുള്ള  നടപടികൾ മോദി സര്‍ക്കാര്‍ ശക്തമാക്കിയതോടെയാണ് ഈ പ്രതിഭാസം രൂപപ്പെട്ടത്.  ഇന്ത്യന്‍ നടപടികള്‍ ശക്തമായതോടെ സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ നിക്ഷേപം കുറയുന്നതായി  റിപ്പോർട്ടുകള്‍ വിരല്‍ ചൂണ്ടുന്നു.

 2015ൽ സ്വിസ് ബാങ്കിൽ ഇന്ത്യക്കാരുടെ ആകെ നിക്ഷേപം 8392 കോടി രൂപ മാത്രമായിരുന്നുവെന്ന് സ്വിറ്റ്സർലൻഡിലെ സ്വകാര്യ ബാങ്കുകളുടെ സംഘടന വെളിപ്പെടുത്തി. 2006ൽ 23,000 കോടി രൂപയായിരുന്നു നിക്ഷേപം. സ്വിറ്റ്സർലൻഡിനു പകരം സിംഗപ്പൂരിലും ഹോങ്കോങ്ങിലും ഇന്ത്യക്കാർ കൂടുതൽ നിക്ഷേപിക്കുന്നതായി ജനീവ കേന്ദ്രമായുള്ള സംഘടന വ്യക്തമാക്കി.

നികുതി വിവരങ്ങൾ പങ്കുവയ്ക്കുന്നതു സംബന്ധിച്ച ആഗോള ശൃംഖലയിൽ സ്വിറ്റ്സർലൻഡ് കണ്ണി ചേർന്നതോടെ ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങൾക്കു വിവരങ്ങൾ കൈമാറാനാകും. എന്നാൽ വിവരങ്ങൾ പരമരഹസ്യമായി സൂക്ഷിക്കണമെന്നാണു നിബന്ധന. 


LATEST NEWS