ലോകത്തിലെ ഏറ്റവും ശ്രദ്ധേയ വിനോദസഞ്ചാര പട്ടികയിൽ രണ്ടാം സ്​ഥാനം താജ്‌മഹലിന് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകത്തിലെ ഏറ്റവും ശ്രദ്ധേയ വിനോദസഞ്ചാര പട്ടികയിൽ രണ്ടാം സ്​ഥാനം താജ്‌മഹലിന് 

യുനസ്​കോയുടെ പൈതൃക സ്​ഥലങ്ങളിൽ ഏറ്റവും ശ്രദ്ധേയ സ്​ഥലങ്ങളുടെ പട്ടികയിൽ രണ്ടാം സ്​ഥാനം നേടി ഇന്ത്യയുടെ താജ്​മഹൽ​. 
മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച പ്രണയത്തി​ന്റെ ഇൗ നിത്യസ്​മാരകം ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനമാണ്. ലോകാത്ഭുദങ്ങളിലൊന്നായ താജ്‌മഹൽ പ്രതിവർഷം സന്ദർശിക്കുന്നത് എട്ടു മില്യണിലേറെ സഞ്ചാരികളാണ്.  

ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രത്തി​ന്റെ പട്ടികയില്‍ ആദ്യസ്ഥാനം കംബോഡിയയിലെ ക്ഷേത്ര സമുച്ചയമായ ആങ്കര്‍വാട്ടിനാണ്. 12 ാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യന്‍ ശൈലിയില്‍ സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമായി അറിയപ്പെടുന്നത് ആങ്കര്‍വാട്ട് ആണ്. 

ട്രിപ്​ അഡ്വൈസർ എന്ന ഒാൺലൈൻ യാത്രാ പോർട്ടലാണ്​ സർവേ സംഘടിപ്പിച്ചത്. യുനസ്​കോയുടെ പ്രകൃതിദത്ത, സാംസ്​കാരിക പൈതൃകങ്ങളുടെ പട്ടികയിൽ നിന്ന്​ ലോകത്താകമാനമുള്ള വിനോദ സഞ്ചാരികൾ തെരഞ്ഞെടുത്തവയാണ്​ ഇവ.

ചൈനയുടെ വൻ മതിലാണ്​ മൂന്നാം സ്​ഥാനത്ത്​. തെക്കേ അമേരിക്കൻ രാഷ്​ട്രമായ പെറുവിലെ മാച്ചു പിച്ചു നാലാം സ്​ഥാനവും നേടി. ബ്രസീലിലെ ഇഗാസു ദേശീയോദ്യാനം, ഇറ്റലിയിലെ സെസ്സി, പോളണ്ടി​െല ഒാസ്​ചിത്​സ്​ ബിർകനൗ മ്യൂസിയം, ക്രാകൗ പൈതൃക പട്ടണം, വിശുദ്ധ നഗരമായ ജറൂസലം എന്നിവയും പട്ടികയിൽ ഇടം പിടിച്ചു.


LATEST NEWS