ജയലളിതയുടെ വസതിയിലും ആദായ നികുതി വകുപ്പിന്റെ പരിശോധന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജയലളിതയുടെ വസതിയിലും ആദായ നികുതി വകുപ്പിന്റെ പരിശോധന

അന്തരിച്ച മുൻ മുഖ്യമ​ന്തി ജയലളിതയുടെ വസതിയിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. എ.ഐ .എ.ഡി.എം.കെ നേതാവ്​ ശശികലയുടെയും പാർട്ടി നേതാക്കളുടെയും അനധികൃത സമ്പാദ്യം കഴിഞ്ഞ ദിവസങ്ങളിലായി പരിശോധിച്ചതിനു പിന്നാലെയാണ് ആദായ നികുതിവകുപ്പ് പോയസ് ഗാർഡനിലെത്തിയത്. വെള്ളിയാഴ്​ച വൈകീട്ടാണ് പരിശോധന നടന്നത്. 

പോയസ്​ ഗാർഡനിൽ ശശികല ഉപയോഗിച്ച രണ്ടു മുറികളിലും ജയലളിതയുടെ പേഴ്​സണൽ സെക്രട്ടറിയായിരുന്ന എസ്​ പൂങ്കുന്ദ്ര​​െൻറ മുറിയിലുമാണ്​ പരിശോധന നടന്നതെന്ന്​ ഉദ്യോഗസ്​ഥർ വ്യക്​തമാക്കി. മറ്റിടങ്ങളിൽ പരിശോധന നടത്തിയിട്ടില്ല.

അഴിമതിക്കേസിൽ സുപ്രീം കോടതി വിധിയെ തുടർന്ന്​ ജയിലിൽപോകും വരെ ഇൗ വീട്ടിലായിരുന്നു ശശികല താമസിച്ചത്​. ശശികലയുടെ ഇടപാടുകളെ കുറിച്ച്​ സൂചന നൽകുമെന്ന്​ കരുതുന്ന ഒരു ലാപ്​ടോപ്​, ഡെസ്​ക്​ടോപ്​ കമ്പ്യൂട്ടർ, നാല്​ പെൻ​ൈ​ഡ്രെവുകൾ എന്നിവ പോയസ്​ ഗാർഡനിൽനിന്ന്​ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​.  

അഞ്ചു ദിവസമായി തുടരുന്ന റെയ്​ഡിൽ 1430 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയിരുന്നു. ശശികലയുടെ ബന്ധുക്കളുടെയുൾപെടെ 187 കേന്ദ്രങ്ങളിലാണ് ആദായ നികുതി ഉദ്യോഗസ്​ഥർ അരിച്ചുപെറുക്കിയത്​. ജയ ടി.വിയിലും റെയ്​ഡ്​ നടന്നു.


LATEST NEWS