ടെലിഫോണ്‍ എക്സ്ചേഞ്ച് അഴിമതി കേസ്; ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും സി.ബി.ഐ കോടതി വെറുതെവിട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ടെലിഫോണ്‍ എക്സ്ചേഞ്ച് അഴിമതി കേസ്; ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും സി.ബി.ഐ കോടതി വെറുതെവിട്ടു

ന്യൂഡല്‍ഹി: ടെലിഫോണ്‍ എക്സ്ചേഞ്ച് അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരനെയും സഹോദരന്‍ കലാനിധി മാരനെയും സി.ബി.ഐ കോടതി വെറുതെവിട്ടു. ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വീട്ടില്‍ അനധികൃതമായി ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ചതിന് 2013-ലാണ് സി.ബി.ഐ മാരനെതിരെ കേസെടുത്തത്. കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരന്‍റെ ബോട്ട് ക്ലബ്ബിലെ വസതിയിലേക്ക് 323 ബി.എസ്.എന്‍.എല്‍ ലൈനുകള്‍ നിയമ വിരുദ്ധമായി വലിച്ചു. വസതിയില്‍ നിന്ന് ഈ ലൈനുകള്‍ രഹസ്യ കേബിള്‍ വഴി മാരന്‍ സഹോദരന്മാരുടെ നേതൃത്വത്തിലുള്ള സണ്‍ ടി.വി.യുടെ ഓഫീസിലേക്ക് മാറ്റി ടി.വി.യുടെ പ്രോഗാമുകള്‍ അപ്ലിങ്ക്് ചെയ്യാന്‍ ഉപയോഗിച്ചുവെന്നാണ് കേസ്.


LATEST NEWS