32 മണിക്കൂർ നീണ്ട ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

32 മണിക്കൂർ നീണ്ട ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചു

ശ്രീനഗർ: 32 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനോടുവില്‍ സിആർപിഎഫ് ക്യാംപ് ലക്ഷ്യമിട്ടുവന്ന രണ്ടു ഭീകരരെ ഏറ്റുമുട്ടലിനു ശേഷം വധിച്ചു. ഇതിനിടെ, സുൻജ്വാൻ ക്യാംപിൽ ഒരു സൈനികന്റെ മൃതദേഹം കൂടി കണ്ടെടുത്തു. ഇന്നലെ കശ്‌മീരിൽ ഒരു സൈനികക്യാംപിനു നേരെ കൂടി ഭീകരാക്രമണശ്രമം ഉണ്ടായി.

ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നു സംയുക്തമായി നടത്തിയ തിരിച്ചടിയിലാണ് ഇവരെ വധിച്ചത്. രണ്ട് എകെ –47 തോക്കുകളും കണ്ടെടുത്തു. ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലസെന്നും കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് എസ്.പി.പാണി പറഞ്ഞു.

ഇന്നലെ പുലർച്ചെ നാലരയ്ക്ക് ജമ്മു–അഖ്നൂർ റോഡിലെ ഡൊമാനാ സൈനിക ക്യാംപിന്റെ പ്രധാന ഗേറ്റിനു സമീപമെത്തിയ ഭീകരരെ സൈനികർ തുരത്തി. രണ്ടു മോട്ടോർസൈക്കിളുകളിലെത്തിയ ഭീകരർ ഗേറ്റിനു സമീപമെത്തി സെൻട്രി പോസ്റ്റിനു നേരെ വെടിവയ്ക്കുകയായിരുന്നു. 


LATEST NEWS