കശ്മീരില്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെ കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കശ്മീരില്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെ കണ്ടെത്താന്‍ പുതിയ സംഘത്തെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കുന്നവരെ കണ്ടെത്താനായി 'ടെറര്‍ മോണിറ്ററിംഗ് ഗ്രൂപ്പ്' എന്ന പ്രത്യേക സംഘത്തെ രൂപീകരിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഡീഷണല്‍ ഡിജിപി തലവനായ സംഘത്തില്‍ ജമ്മുകശ്മീര്‍ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ സിഐഡിയുടെ തലവന്‍ ചെയര്‍മാനുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഐജിപിക്കാണ് ചുമതല. 

ഭീകരവാദികളുമായി ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്നും ഭീകരവാദത്തിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം, എന്‍ഐഎ, സിബിഐ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്‌ട് ടാക്സെസ് ആന്‍ഡ് കസ്റ്റംസ്(സിബിഐസി), സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സെസ്(സിബിഡിറ്റി), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയിലെ പ്രതിനിധികളാണ് 'ടെറര്‍ മോണിറ്ററിംഗ് ഗ്രൂപ്പി'ല്‍ ഉള്ളത്.