ഭീകരവാദത്തിനെതിരെ നിലപാട് എടുത്തില്ലെങ്കില്‍ രണ്ടായി വിഭജിച്ച പാകിസ്ഥാനെ പലതായി വിഭജിക്കും; മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഭീകരവാദത്തിനെതിരെ നിലപാട് എടുത്തില്ലെങ്കില്‍ രണ്ടായി വിഭജിച്ച പാകിസ്ഥാനെ പലതായി വിഭജിക്കും; മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ നിലപാട് എടുത്തില്ലെങ്കില്‍ രണ്ടായി വിഭജിച്ച പാകിസ്ഥാനെ പലതായി വിഭജിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഹരിയാനയിലെ സോനിപത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.

പാകിസ്ഥാനോട് ചേർന്ന് പ്രവർത്തിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ ശക്തമായ നിലപാടെടുത്താല്‍ അത് സാധ്യമാകുമെന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു.


തീവ്രവാദത്തിനെതിരെ പോരാടണമെന്ന് പാകിസ്താന്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെങ്കില്‍ അതിനായി ഇന്ത്യന്‍ സൈന്യത്തെ പാകിസ്താനിലേയ്ക്ക് അയയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.