മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ന​ടി ത​നു​ശ്രീ ദ​ത്ത​യു​ടെ പ​രാ​തി​യി​ൽ ന​ട​ൻ നാ​ന പ​ടേ​ക്ക​റി​നെ​തി​രെ കേ​സെ​ടു​ത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ന​ടി ത​നു​ശ്രീ ദ​ത്ത​യു​ടെ പ​രാ​തി​യി​ൽ ന​ട​ൻ നാ​ന പ​ടേ​ക്ക​റി​നെ​തി​രെ കേ​സെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: സി​നി​മാ സെ​റ്റി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ന​ടി ത​നു​ശ്രീ ദ​ത്ത​യു​ടെ പ​രാ​തി​യി​ൽ ന​ട​ൻ നാ​ന പ​ടേ​ക്ക​റി​നെ​തി​രെ കേ​സെ​ടു​ത്തു. മും​ബൈ പോ​ലീ​സാ​ണ് കേസെടുത്തിരിക്കുന്നത്. പ​ടേ​ക്ക​റിനെ കൂടാതെ കൊ​റി​യോ​ഗ്ര​ഫ​ര്‍ ഗ​ണേ​ഷ് ആ​ചാ​ര്യ, നി​ര്‍​മാ​താ​വ് സ​മീ​ര്‍ സി​ദ്ദി​ഖ്, സം​വി​ധാ​യ​ക​ന്‍ രാ​കേ​ഷ് സാ​രം​ഗ് എന്നിവർക്കെതിരെയും കേസെടുത്തു.

 ബു​ധ​നാ​ഴ്ച ത​നു​ശ്രീ​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

 നേ​ര​ത്തെ ത​നു​ശ്രീ​യു​ടെ പ​രാ​തി​യ​ൽ നാ​ന പ​ടേ​ക്ക​ര്‍, ഗ​ണേ​ഷ് ആ​ചാ​ര്യ, നി​ര്‍​മാ​താ​വ് സ​മീ​ര്‍ സി​ദ്ദി​ഖ്, സം​വി​ധാ​യ​ക​ന്‍ രാ​കേ​ഷ് സാ​രം​ഗ് എ​ന്നി​വ​ർ​ക്ക് വ​നി​താ ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. 

 നാ​ന പ​ടേ​ക്ക​ര്‍ സ്ത്രീ​ക​ളോ​ട് ഏ​റ്റ​വും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​യാ​ളാ​ണെ​ന്ന് ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മെ​ന്നും എ​ന്നാ​ല്‍ ഇ​ക്കാ​ര്യം ആ​രും​ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​റി​ല്ലെ​ന്നു​മാ​ണ് ത​നു​ശ്രീ​യു​ടെ ആ​രോ​പ​ണം.  
 

എ​ന്നാ​ൽ ത​നു​ശ്രീ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ നാ​ന പ​ടേ​ക്ക​ർ ത​ള്ളി​യി​രു​ന്നു. ലൈം​ഗീ​ക​മാ​യി ഉ​പ​ദ്ര​വ​മെ​ന്നാ​ൽ നി​ങ്ങ​ൾ അ​ർ​ഥ​മാ​ക്കു​ന്ന​ത് എ​ന്താ​ണ്. സെ​റ്റി​ൽ ത​നി​ക്കൊ​പ്പം അ​മ്പ​തോ നൂ​റോ പേ​രു​ണ്ടാ​കു​മെ​ന്നും നാ​ന പ​ടേ​ക്ക​ർ പ​റ​ഞ്ഞു.


LATEST NEWS