‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശം: തരൂരിനോട് വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്ന്‍ കോണ്‍ഗ്രസ്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശം: തരൂരിനോട് വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്ന്‍ കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: ശശി തരൂരിനോട് വാക്കുകള്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. തരൂരിന്‍റെ 'ഹിന്ദു പാകിസ്താന്‍' പരാമര്‍ശം വിവാദമായതോടെയാണ് പാര്‍ട്ടിയുടെ നിര്‍ദേശം. 2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്നായിരുന്നു തരൂര്‍ തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയില്‍ പറഞ്ഞത്.

ഇതിനെതിരെ ശക്തമായി രംഗത്തെത്തിയ ബി.ജെ.പി നേതൃത്വം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. പാകിസ്താന്‍ എന്ന രാജ്യം ഉണ്ടായതിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസാണ്. അവര്‍ തന്നെ വീണ്ടും ഇന്ത്യയേയും ഹിന്ദുക്കളേയും നിന്ദിക്കുകയാണെന്ന് ബി.ജെ.പി വക്താവ് സാംബിത് പത്ര ആരോപിച്ചിരുന്നു.

അതേസമയം, പരാമര്‍ശത്തില്‍ മാപ്പ് പറയേണ്ടതില്ലെന്നാണ് ശശി തരൂരിന്‍റെ നിലപാട്. മുമ്ബും ഇതേകാര്യം പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. ഒരു ശക്തമായ മതത്തിന്‍റെ അടിത്തറയില്‍ നിര്‍മിക്കപ്പെട്ട പാക്കിസ്താന്‍ ന്യൂനപക്ഷങ്ങളോടു വിവേചനം കാട്ടുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുകയാണ്. രാജ്യം വെട്ടിമുറിക്കപ്പെട്ടതിന്‍റെ യുക്തി അംഗീകരിക്കാന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പം പാക്കിസ്താന്‍റെ തനിപ്പകര്‍പ്പാണെന്നും പിന്നീട് തരൂര്‍ ഫേസ്ബുക്കിലും കുറിച്ചു.

ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു തരൂര്‍ ഹിന്ദു പാകിസ്താന്‍ പരാമര്‍ശം നടത്തിയത്. ഇ​നി​യും ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാല്‍ പു​തി​യ ഭ​ര​ണ​ഘ​ട​ന നി​ല​വി​ല്‍ വ​രു​മെ​ന്നും​ അവര്‍ ഇ​ന്ത്യ​യെ ഹി​ന്ദു പാ​കി​സ്​​താ​നാ​ക്കു​മെന്നുമായിരുന്നു പരാമര്‍ശം.