തൂത്തുക്കുടി വെടിവയ്പ്: സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൂത്തുക്കുടി വെടിവയ്പ്: സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി

തൂത്തുക്കുടി: തൂത്തുക്കുടി വെടിവയ്പില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി. ജില്ലാ കളക്ടര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജി.എസ്. മണിയാണ് ഹര്‍ജി നല്‍കിയത്. 
അതേസമയം, തൂത്തുക്കുടി സ്റ്റെര്‍ലെറ്റ് പ്ലാന്‍‌റിലേക്കുളള വൈദ്യുതി വിച്ഛേദിക്കാന്‍ തമിഴ്നാട് മലിനീകരണ നിയന്ത്രണബോര്‍ഡ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധപ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ തമിഴ്നാട്ടില്‍ നാളെ ഡിഎംകെ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വെടിവയ്പില്‍ പരുക്കേറ്റു ചികില്‍സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചതോടെ ആകെ മരണം 13 ആയി.

അതേസമയം, പ്രതിഷേധക്കാരില്‍ സാമൂഹ്യവിരുദ്ധരുമുണ്ടായിരുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രതികരിച്ചു. ഇക്കാര്യത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷം നാടകം കളിക്കുകയാണെന്നും ഇപിഎസ് ആരോപിച്ചു.