പ​ദ്മാ​വ​ത് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി    വാ​ദി​ച്ച   ഹ​രി​ഷ് സാ​ൽ​വേ​യ്ക്ക് ഭീ​ഷ​ണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ​ദ്മാ​വ​ത് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി    വാ​ദി​ച്ച   ഹ​രി​ഷ് സാ​ൽ​വേ​യ്ക്ക് ഭീ​ഷ​ണി

ന്യൂ​ഡ​ൽ​ഹി: പ​ദ്മാ​വ​ത് നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി  സു​പ്രീം കോ​ട​തി​യി​ൽ വാ​ദി​ച്ച മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഹ​രി​ഷ് സാ​ൽ​വേ​യ്ക്ക് ഭീ​ഷ​ണി. ഫോ​ണി​ലൂ​ടെയാണ് ഭീഷണി വന്നത്.    ഓ​ഫീ​സി​ലേ​ക്കാണ് ഭീ​ഷ​ണി.   അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നു പറഞ്ഞാണ്  ഫോ​ണ്‍ വി​ളി​ക​ൾ. ഫോ​ണ്‍ ചെ​യ്ത​വ​ർ ക​ർ​ണി സേ​ന അം​ഗ​ങ്ങ​ളാ​ണെ​ന്നു സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി.

 സാ​ൽ​വേ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ന് ഡ​ൽ​ഹി പോ​ലീ​സ് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ വി​വാ​ദ സി​നി​മ പ​ദ്മാ​വ​തി​ന് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ദ​ർ​ശ​ന വി​ല​ക്ക് സു​പ്രീം​കോ​ട​തി നീ​ക്കി​യി​രു​ന്നു. ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണു സം​സ്ഥാ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​യെ​ന്നും പ്ര​ദ​ർ​ശ​നം ത​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സി​നി​മ​യി​ൽ ച​രി​ത്ര​ത്തെ വി​രൂ​പ​മാ​ക്കു​ന്ന ഒ​ന്നു​മി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ൾ​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ ഹ​രി​ഷ് സാ​ൽ​വ​യു​ടെ വാ​ദം അം​ഗീ​ക​രി​ച്ചാ​യി​രു​ന്നു കോ​ട​തി ന​ട​പ​ടി.  പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്പോ​ൾ അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നു നി​മാ​താ​ക്ക​ളു​ടെ വാ​ദം അം​ഗീ​ക​രി​ച്ച കോ​ട​തി സം​സ്ഥാ​ന​ങ്ങ​ളോ​ടു നി​ർ​ദേ​ശി​ച്ചിട്ടുണ്ട്. . 


LATEST NEWS