കാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മൂന്ന് പോലീസുകാരെ വധിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മൂന്ന് പോലീസുകാരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപിയാനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടു പോയ മൂന്ന് പോലീസുകാരെ വധിച്ചു. ഫിര്‍ദോസ് അഹമ്മദ് കുച്ചേ, കുല്‍വന്ദ് സിംഗ്, നിസാര്‍ അഹമ്മദ് ധോബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തു.

 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മൂന്ന് പോലീസ് ഉദ്യോഗസ്ഥരടക്കം നാല് പേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഒരാളെ ഗ്രാമീണരുടെ സഹായത്തോടെ പോലീസും സൈന്യവും ചേര്‍ന്ന് രക്ഷിച്ചു വെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ചൊവ്വാഴ്ച ഹിസ്ബുല്‍ മുജാഹിദിന്‍ പ്രവര്‍ത്തകര്‍ പോലീസുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഒന്നുകില്‍ രാജിവയ്ക്കുക അല്ലെങ്കില്‍ മരിക്കാന്‍ തയാറാകുക എന്നതായിരുന്നു ഭീഷണി. ഇതിനു പിന്നാലെയാണ് പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.