തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുല്‍ത്താന്‍ അഹ്മദ് (64)അന്തരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുല്‍ത്താന്‍ അഹ്മദ് (64)അന്തരിച്ചു

കൊല്‍കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ സുല്‍ത്താന്‍ അഹ്മദ് (64)അന്തരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് സുല്‍ത്താന്‍ അഹ്മദിന്റെ മരണം. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ടൂറിസ വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.

ഉലുബേരിയ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സുല്‍ത്താന്‍ അഹ്മദിന്‍റെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.

2014 ഒളികാമറ ഓപ്പറേഷന്‍ കേസില്‍ പ്രതികളായ 12 തൃണമൂല്‍ നേതാക്കളില്‍ ഒരാളായിരുന്നു അഹമ്മദ്. കേസില്‍ സി.ബി.ഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സുല്‍ത്താന്‍ അഹ്മദിനെ മുമ്ബ് ചോദ്യം ചെയ്തിരുന്നു.


LATEST NEWS