രാഷ്ട്രീയ കുതിര കച്ചവടത്തില്‍ ത്രിപുരയിലും താമര വിരിയുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഷ്ട്രീയ കുതിര കച്ചവടത്തില്‍ ത്രിപുരയിലും താമര വിരിയുന്നു

മണിപ്പൂര്‍: ബിജെപി ദേശീയ തലത്തില്‍ നടത്തുന്നു രാഷ്ട്രീയ കുതിര കച്ചവടത്തില്‍ ത്രിപുരയിലും താമര വിരിയുന്നു. ത്രിപുരയില്‍ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. അസമിനും ഗുജറാത്തിന് പിന്നാലെ ത്രിപുരയിലും എംഎല്‍എമാര്‍ സ്വന്തം പാര്‍ട്ടി വിട്ട് ബിജെപിക്കൊപ്പം ചേരുകയാണ്.

ഗുജറാത്തിലും അസമിലും തിരിച്ചടി നേരിട്ടത് കോണ്‍ഗ്രസിനാണെങ്കില്‍ ത്രിപുരയില്‍ കാവി കൊടി പാറിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ, ദീബ ചന്ദ്ര ഹ്രാങ്ക്‌ഹോള്‍, ബിശ്വ ബന്ദു സെന്‍, പ്രന്‍ജിത് സിങ് റോയ്, ദിലീപ് സര്‍ക്കാര്‍ എന്നിവരാണ് ബിജെപിയിലേക്ക് ചേര്‍ന്നത്. എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തതിന് പാര്‍ട്ടിയില്‍ നിന്ന് നടപടി നേരിട്ട എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്‌.

ത്രിപരുയിലെ 60 അംഗ നിയമസഭയില്‍ 50 സീറ്റും ഇടതുപക്ഷത്തിനാണ്. നാല് സീറ്റ് കോണ്‍ഗ്രസിനും ആറ് സീറ്റ് തൃണമൂലിനുമായിരുന്നു. തൃപുരയുടെ ചരിത്രത്തില്‍ ഒരു സീറ്റുപോലും നേടാനാവാത്ത ബിജെപിയാണ് കുതിര കച്ചവടത്തിലൂടെ ആറ് സീറ്റ് നേടിയത്.24 വര്‍ഷമായി ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് തെരഞ്ഞെടുപ്പിലൂടെയല്ലാതെ അക്കൗണ്ട് തുറന്നിരിക്കുകയാണ് ബിജെപി.