ദസറ ആഘോഷത്തിനിടെ അപകടം; അമൃത്സറില്‍ ട്രെയിനിടിച്ച്‌ 50 പേര്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദസറ ആഘോഷത്തിനിടെ അപകടം; അമൃത്സറില്‍ ട്രെയിനിടിച്ച്‌ 50 പേര്‍ മരിച്ചു

അമൃത്‌സര്‍: പഞ്ചാബിലെ അമൃത്‌സറില്‍ ജനക്കൂട്ടത്തിന് നേരെ ട്രെയിന്‍ പാഞ്ഞുകയറി 50 പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചതായി അധികൃതര്‍ അറിയിച്ചു. 

ദ​സ​റ ആ​ഘോ​ഷ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​മൃ​ത്സ​റി​ലെ ജോ​ദ പ​ത​ക്കി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30നാ​യി​രു​ന്നു സം​ഭ​വം.

ദസറ ആഘോഷങ്ങള്‍ വീക്ഷിക്കുന്നതിനിടെ റെയില്‍ പാളത്തില്‍ നിന്ന ജനങ്ങളുടെ നേര്‍ക്കാണ് ട്രെയിന്‍ പാഞ്ഞുകയറിയത്.ചൗറ ബസാര്‍ എന്ന സ്ഥലത്താണ് അപകടം നടന്നത്.

ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം ട്രാക്കില്‍ വച്ച്‌ കത്തിക്കമ്ബോഴാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിച്ചതിനാല്‍ ട്രെയിന്‍ അടുത്തു വരുന്നതിന്റെ ശബ്‌ദം കേള്‍ക്കാനായില്ല. ഇതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 

ഏ​ക​ദേ​ശം 700 പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​പ​ക​ട​ത്തെ കു​റി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.


LATEST NEWS