ബിജെപി ഒരു വെല്ലുവിളിയല്ലെന്ന് മാണിക് സര്‍ക്കാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപി ഒരു വെല്ലുവിളിയല്ലെന്ന് മാണിക് സര്‍ക്കാര്‍

ത്രിപുര തിരഞ്ഞെടുപ്പില്‍ ബിജെപി ഒരു വെല്ലുവിളിയല്ലെന്ന് മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍. ബിജെപിക്ക് ത്രിപുരയിൽ  ഇടത് സർക്കാരിനെതിരെ ഒരു വെല്ലുവിളിയും ഉയര്‍ത്താന്‍ സാധിക്കില്ല. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇടത് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുവന്നതെന്നും അദേഹം വ്യക്തമാക്കി.

ത്രിപുരയെ നശിപ്പിക്കാനും, വിഭജിക്കുവാനുമാണ് ബിജെപിയുടെ ശ്രമം. ബിജെപിയെ പിന്തുയ്ക്കുന്നത് വിഘടവാദികളെ പിന്തുണയ്ക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനു പകരം ബിജെപി വന്നു എന്നതു മാത്രമാണ് ആകെയുള്ള വ്യത്യാസം. 

ഏതെങ്കിലും തരത്തിലുള്ള ആശയങ്ങളും പരിപാടികളുമായി ജനങ്ങളെ നേരിടാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. ആശയപരമായ പാപ്പരത്തംകൊണ്ടാണ് വ്യക്തിപരമായി അവഹേളിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


LATEST NEWS