ത്രി​പു​ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​ത​മെ​ന്ന് സി​പി​എം  പിബി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ത്രി​പു​ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​ത​മെ​ന്ന് സി​പി​എം  പിബി 

ന്യൂ​ഡ​ൽ​ഹി: ത്രി​പു​ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​ത​മെ​ന്ന് സി​പി​എം പൊ​ളി​റ്റ്ബ്യൂ​റോ.   ഇടതു ​വി​രു​ദ്ധ വോ​ട്ടു​ക​ൾ ഒ​ന്നി​പ്പി​ക്കു​ന്ന​തി​ൽ ബി​ജെ​പി വി​ജ​യി​ച്ചു. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് സി​പി​എ​മ്മി​ന്‍റെ അ​ടി​ത്ത​റ​യ്ക്കു കോ​ട്ടം സം​ഭ​വി​ച്ചി​ട്ടി​ല്ല. കോ​ണ്‍​ഗ്ര​സു​കാ​ർ കൂ​ട്ട​ത്തോ​ടെ ബി​ജെ​പി​ക്കു വോ​ട്ടു ചെ​യ്തെ​ന്നും ക​ര​ട് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.  

രാ​ഷ്ട്രീ​യ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടി​ന്‍റെ ക​ര​ട് രൂ​പ​രേ​ഖ​യി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശ​മു​ള്ള​ത്.  കാ​ൽ നൂ​റ്റാ​ണ്ടോ​ളം ചെ​ങ്കോ​ട്ട​യാ​യി ഇ​ട​തു​പ​ക്ഷം കാ​ത്തു​പോ​ന്ന ത്രി​പു​ര​യാ​ണ് ഇ​ക്കു​റി ബി​ജെ​പി പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു വ​രെ ഒ​രു സീ​റ്റു പോ​ലു​മി​ല്ലാ​തി​രു​ന്ന, പ്ര​തി​പ​ക്ഷം പോ​ലു​മ​ല്ലാ​തി​രു​ന്ന ബി​ജെ​പി ഇ​ക്കു​റി ഒ​റ്റ​യ്ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷം സ്വ​ന്ത​മാ​ക്കി.

കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 31 സീ​റ്റു​ക​ൾ വേ​ണ്ട ഇ​വി​ടെ ബി​ജെ​പി 36 സീ​റ്റ് നേ​ടി.   ക​ഴി​ഞ്ഞ ത​വ​ണ 49 സീ​റ്റി​ൽ ജ​യി​ച്ച സി​പി​എ​മ്മി​ന് ഇ​ക്കു​റി നേ​ടാ​നാ​യ​ത് 16 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ്. കോ​ണ്‍​ഗ്ര​സി​ന് ഒ​രു സീ​റ്റും നേ​ടാ​നാ​യി​ല്ല.


LATEST NEWS