ത്രിപുര, മേഘാലയ,നാഗാലാന്‍ഡ് ; തെരഞ്ഞെടുപ്പ് ഫലം ഇന്ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ത്രിപുര, മേഘാലയ,നാഗാലാന്‍ഡ് ; തെരഞ്ഞെടുപ്പ് ഫലം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാന്‍റ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ അല്‍പസമയത്തിനകം ആരംഭിക്കും.  മൂന്നിടത്തും വിജയിക്കുമെന്നു ബിജെപിയും ഭരണം നിലനിര്‍ത്തുമെന്നു ത്രിപുരയില്‍ സിപിഐഎമ്മും മേഘാലയയില്‍ കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നു. അതേസമയം, മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍‍. 

പുരയില്‍ കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണം അവസാനിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.  ത്രിപുരയില്‍ അധികാരം ബിജെപി പിടിച്ചെടുക്കും എന്നാണ് ഭൂരിഭാഗം എക്സിറ്റ്പോളുകളും പ്രവചിച്ചത്. അതേസമയം ത്രിപുരയിലെ പ്രാദേശിക ചാനലുകള്‍ നടത്തിയ സര്‍വ്വെകളില്‍ സിപിഎം 40 മുതല്‍ 45 സീറ്റുവരെ നേടുമെന്ന് പറയുന്നു.

മൂന്നിടത്തും 60 വീതമാണു സീറ്റ്. മൂന്നിടത്തുമായി ആകെ 55 ലക്ഷം വോട്ടര്‍മാര്‍. ത്രിപുരയിലെ ചരിലാം മണ്ഡലത്തിലെ സിപിഐഎം സ്ഥാനാര്‍ഥി കഴിഞ്ഞ 11നു മരിച്ചിരുന്നു. ഇവിടെ ഈ മാസം 12ന് ആണ് ഉപതിരഞ്ഞെടുപ്പ്. കൃഷ്ണപുര്‍ മണ്ഡലത്തിലെ സ്ഥാനാർഥി ഖഗേന്ദ്ര ജമാതയ ഇന്നലെ ഡല്‍ഹിയില്‍ അന്തരിച്ചതോടെ ഇദ്ദേഹമാണു വിജയിയെങ്കില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടിവരും. 

നാഗാലാന്റില്‍ ബിജെപി-എന്‍ഡിപിപി സഖ്യവും, മേഘാലയയില്‍ ബിജെപി-എന്‍പിപി സഖ്യവും അധികാരം പിടിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. അതേസമയം മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് എന്ത് ചലനമുണ്ടാക്കുമെന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്.


LATEST NEWS