തൃണമൂല്‍ ഓഫിസില്‍  അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവെയ്പ്പില്‍ രണ്ടു  പേര്‍ മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൃണമൂല്‍ ഓഫിസില്‍  അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവെയ്പ്പില്‍ രണ്ടു  പേര്‍ മരിച്ചു

മിഡ്നാപ്പൂര്‍ : ഖരക്പൂറിലെ തൃണമൂല്‍ ഓഫിസില്‍  അജ്ഞാതനായ തോക്കുധാരി നടത്തിയ വെടിവെയ്പ്പില്‍ രണ്ടു  പേര്‍ മരിച്ചു. മൂന്ന്‍ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.  ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ്  ആക്രമണമുണ്ടായത്.  

തൃണമൂല്‍ മുനിസിപ്പല്‍ കൌണ്‍സിലര്‍ പൂജാ നായിഡുവിന്റെ ഭര്‍ത്താവ് ശ്രീനിവാസ് (27), ധര്‍മ്മറാവു (25) എന്നിവരാണ്‌ വെടിയേറ്റ്‌ മരിച്ചത്. ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് ശ്രീനിവാസ് മരിച്ചത്.

 മോട്ടോര്‍ സൈക്കിളില്‍ എത്തിയ അജ്ഞാതരായ രണ്ടു പേരാണ് തൃണമൂല്‍ കോണ്‍ഗ്രസ്‌ ഓഫിസിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ  തുരുതുരെ നിറയൊഴിച്ചത്. അക്രമികള്‍ മുഖം മറച്ചതിനാല്‍ അവരെ ഇതുവരെ തിരിച്ചറിയാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

അക്രമികള്‍ ഒരാള്‍ ഓഫിസിനു നേരെ ബോംബെറിയുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ശക്തമായ പോലിസ് വിന്യാസം അക്രമത്തിനു ശേഷം ഇവിടെ നടത്തിയിട്ടുണ്ട്. 


LATEST NEWS