ജ​സ്റ്റീ​സ് ബി.​എ​ച്ച്‌ ലോ​യ​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ല്‍ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തണം; ഉ​ദ്ദ​വ് താ​ക്ക​റെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജ​സ്റ്റീ​സ് ബി.​എ​ച്ച്‌ ലോ​യ​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ല്‍ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്തണം; ഉ​ദ്ദ​വ് താ​ക്ക​റെ

മും​ബൈ: ജ​സ്റ്റീ​സ് ബി.​എ​ച്ച്‌ ലോ​യ​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ല്‍ സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ശി​വ​സേ​ന നേ​താ​വ് ഉ​ദ്ദ​വ് താ​ക്ക​റെ. സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ ശരിയായല്ല പോകുന്നതെന്നു ചൂണ്ടിക്കാട്ടി ജഡ്ജിമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നീ മുതിര്‍ന്ന നാലു ജഡ്ജിമാര്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനം നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ജ​ഡ്ജി​മാ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​രു​തെ​ന്നും താ​ക്ക​റെ ആ​വ​ശ്യ​പ്പെ​ട്ടു. തു​റ​ന്നു പ​റ​യാ​ന്‍ ധൈ​ര്യം കാ​ണി​ച്ച ജ​ഡ്ജി​മാ​രു​ടെ ന​ട​പ​ടി ഞെ​ട്ടി​ക്കു​ന്ന​തും അതേസമയം പ്ര​ശം​സനീയവുമാണ്. ജ​ഡ്ജി​മാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കേ​ന്ദ്രം മു​തി​ര​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണ​ത്തി​ല്‍ തെ​റ്റാ​യ​തൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ങ്കി​ല്‍ നീ​തി​യു​ക്ത​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ഇ​ത് വെ​ളി​പ്പെ​ടും. ആ​രെ​യും ഈ ​അ​ന്വേ​ഷ​ണം ബാ​ധി​ക്കു​ക​യു​മി​ല്ലെ​ന്നും താ​ക്ക​റെ പ​റ​ഞ്ഞു.


LATEST NEWS