ഉമര്‍ ഫയാസല്‍ വധം: മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

  ഉമര്‍ ഫയാസല്‍ വധം: മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ്

ശ്രീനഗര്‍ :  ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് . ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇഷ്വാഖ് അഹമ്മദ് തോകര്‍, ഗയാസ് ഉള്‍ ഇസ്ലാം, അബ്ബാസ് അഹമ്മദ് ഭട്ട് എന്നീ മൂന്ന് പേരുടെ ചിത്രങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ഒരു കൊലപാതക കേസില്‍ അഞ്ചു വര്‍ഷം ശിക്ഷ അനുഭവിച്ചുവന്നിരുന്ന അബ്ബാസ് 2016 സെപ്റ്റംബറില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒളിവില്‍ പോകുകയായിരുന്നു. എന്നാല്‍ മറ്റ് രണ്ട് പേരെക്കുറിച്ച് കാര്യമായ വിവരങ്ങളില്ല.

 ബുധനാഴ്ച പുലര്‍ച്ചെയാണ്  ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനായ ഉമര്‍ ഫയാസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ വെടിയുണ്ട തറച്ച നിലയിലായിരുന്നു മൃതദേഹം.ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഭീകര്‍ തട്ടിക്കൊണ്ട് പോയത്. ഷോപിയാനിലെ താമസ സ്ഥലത്തുനിന്നാണ് ഭീകരര്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു

മെയ് 9ന് രാത്രിമുതല്‍ അദ്ദേഹത്തെ കാണാതായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ ഈ വിവരം അധികൃതരെ അറിയിച്ചിരുന്നില്ല.എന്നാല്‍ 10ന് പുലര്‍ച്ചെയോടെ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.....


LATEST NEWS