യു എന്നിലെ ഇന്ത്യന്‍ അംബാസഡറുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യു എന്നിലെ ഇന്ത്യന്‍ അംബാസഡറുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സൈദ് അക്ബറുദ്ദീന്റെ ട്വിറ്റര്‍ അക്കൗണ്ട് ഞായറാഴ്ച ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

ഞായറാഴ്ച പുലര്‍ച്ചെയോടെ പാകിസ്താന്‍ പ്രസിഡന്റ് മമ്നൂന്‍ ഹുസൈന്റെയും പാകിസ്താന്റെ പതാകയുടെയും ഫോട്ടോകള്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെപ്പെട്ടതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസ്സിലായത്.

വേരിഫൈഡ് അക്കൗണ്ടിനെ സൂചിപ്പിക്കുന്ന ബ്ലൂ ടിക്ക് ആ സമയത്ത് അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് കുറച്ചു സമയത്തിനുള്ളില്‍ അക്കൗണ്ട് വീണ്ടെടുത്തു. ശേഷം ഫോട്ടോകളും നീക്കം ചെയ്തു.