രാജ്യത്ത്  ഏകീകൃത സിവില്‍ കോഡ്  നടപ്പാക്കാന്‍ നിയമകമ്മിഷന്‍ ശുപാര്‍ശ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 രാജ്യത്ത്  ഏകീകൃത സിവില്‍ കോഡ്  നടപ്പാക്കാന്‍ നിയമകമ്മിഷന്‍ ശുപാര്‍ശ

ന്യൂഡല്‍ഹി : രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ശുപാര്‍ശ. പ്രോഗ്രസീവ് യുണിഫോം സിവില്‍ കോഡ് എന്ന പേരില്‍ നിയമ നിര്‍മ്മാണം നടത്താനാണ് ശുപാര്‍ശ.  നിയമ കമ്മീഷന്‍ രൂപീകരിച്ച എട്ടംഗ സമിതിയാണ്  ശുപാര്‍ശ നല്‍കിയത്.  റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നിയമ കമ്മീഷന്‍ ശുപാര്‍ശകള്‍ സഹിതം കേന്ദ്രസര്‍ക്കാരിന് കൈമാറും.  

കേന്ദ്രസര്‍ക്കാരാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.ഒരു വര്‍ഷത്തോളം   നടത്തിയ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ രാജ്യം സജ്ജമായെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് വിവാഹത്തിനും സ്വത്തവകാശത്തിനും ഒറ്റ നിയമം വേണം.

ഓരോ മത വിഭാഗങ്ങള്‍ക്കും വ്യത്യസ്ത വിവാഹ നിയമം എന്ന നിലവിലെ വ്യവസ്ഥ അവസാനിപ്പിയ്ക്കണം. നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബി.എസ് ചൗഹാനാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ രാജ്യം സജ്ജമായോ എന്ന് പരിശോധിയ്ക്കുകയും അതിനായുള്ള ശുപാര്‍ശകള്‍ സമര്‍പ്പിയ്ക്കുകയുമായിരുന്നു മുഖ്യ ചുമതല.  മതലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യത കല്‍പ്പിയ്ക്കുന്ന നിയമ നിര്‍മ്മാണത്തിനാണ് ശുപാര്‍ശ.  
 


LATEST NEWS