ച​തു​പ്പു​ക​ള്‍ കൂ​ടി​ച്ചേ​ര്‍‌​ന്നാ​ല്‍ താ​മ​ര​യ്ക്കു ഗു​ണം; പ്ര​തി​പ​ക്ഷ​ത്തെ പ​രി​ഹ​സി​ച്ച്‌ മോ​ദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ച​തു​പ്പു​ക​ള്‍ കൂ​ടി​ച്ചേ​ര്‍‌​ന്നാ​ല്‍ താ​മ​ര​യ്ക്കു ഗു​ണം; പ്ര​തി​പ​ക്ഷ​ത്തെ പ​രി​ഹ​സി​ച്ച്‌ മോ​ദി

ഷഹ്ജഹന്‍പുര്‍: ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം അനായാസം മറികടന്നതിന് പിന്നാലെ കോണ്‍ഗ്രസിനും മറ്റു പാര്‍ട്ടികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.  ബി​ജെ​പി​ക്കെ​തി​രെ നി​ര​വ​ധി പാ​ര്‍​ട്ടി​ക​ള്‍ ഒ​ന്നി​ക്കു​ന്ന​ത് താ​മ​ര​വി​രി​യു​ന്ന​തി​ന് സാ​ഹ​യ​ക​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സാ​ഹ്ജ​ഹാം​പു​രി​ല്‍ ക​ര്‍​ഷ​ക റാ​ലി​യെ സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. 

വൈദ്യുതിയുമായി നിങ്ങളുടെ വീട്ടിലേക്ക് ഞങ്ങള്‍ ഓടുകയാണ്. എന്നാല്‍ മറ്റു ചിലര്‍ അവിശ്വാസ പ്രമേയ പേപ്പറുകളുമായി പാര്‍ലമെന്റിലേക്ക് ഓടുകയാണെന്നും മോദി പരിഹസിച്ചു. ഞ​ങ്ങ​ള്‍ അ​വ​രോ​ട് അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്താ​ണെ​ന്ന് ചോ​ദി​ച്ചു. എ​ന്നാ​ല്‍ അ​തി​ന് ഉ​ത്ത​രം ത​രു​ന്ന​തി​ല്‍ പ്ര​തി​പ​ക്ഷം പ​രാ​ജ​യ​പ്പെ​ട്ടു. അ​വ​സാ​നം ആ​വ​ശ്യ​മി​ല്ലാ​ത്ത ആ​ലിം​ഗ​നം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് മോ​ദി പ​റ​ഞ്ഞു. പാ​ര്‍​ല​മെ​ന്‍റി​ലെ രാ​ഹു​ലി​ന്‍റെ ആ​ലിം​ഗ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു മോ​ദി​യു​ടെ പ​രി​ഹാ​സം. 

ലോക്‌സഭയില്‍ പ്രതിപക്ഷനിരയില്‍ പല പാര്‍ട്ടികളും ഒത്തുചേരാനുള്ള ശ്രമം ഉണ്ടായി. അധികാരത്തിനുവേണ്ടി ഒന്നിനു മേല്‍ ഒന്നായി കൂടുന്ന പാര്‍ട്ടികള്‍ സൃഷ്ടിക്കുന്ന ചതുപ്പുകളില്‍ നിന്ന് നിരവധി താമരകള്‍ വിരിയും. എല്ലാവരും പ്രധാനമന്ത്രിക്കസേരയ്ക്കു പിറകെയുള്ള ഓട്ടത്തിലാണ്. രാജ്യത്തെ യുവജനങ്ങളെയും കര്‍ഷകരെയും അവര്‍ മറക്കുകയാണ്. ഇന്നലെ ലോക്‌സഭയില്‍ നടന്ന സംഭവങ്ങളില്‍ നിങ്ങള്‍ സംതൃപ്തരാണോ. ആരാണ് തെറ്റ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയോ ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ. പാവങ്ങള്‍ക്കും രാജ്യത്തിനും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു. അഴിമതിക്കെതിരെ പോരാടുന്നു. ഇതാണ് ഞാന്‍ ചെയ്യുന്ന കുറ്റം, മോദി പറഞ്ഞു.

ലോ​ക്സ​ഭ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സം​ഭ​വി​ച്ച​തി​ല്‍ ജ​ന​ങ്ങ​ള്‍ സം​തൃ​പ്ത​രാ​ണോ​യെ​ന്നു അ​ദ്ദേ​ഹം ചോ​ദി​ച്ചു. ആ​ര്‍​ക്കാ​ണ് തെ​റ്റ് സം​ഭ​വി​ച്ച​തെ​ന്ന് നി​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ട​ല്ലോ. അ​വ​ര്‍ രാ​ജ്യ​ത്തെ​യും പാ​വ​പ്പെ​ട്ട​വ​രെ​യും കാ​ണു​ന്നി​ല്ല, പ്ര​ധാ​ന​മ​ന്ത്രി ക​സേ​ര മാ​ത്ര​മാ​ണ് കാ​ണു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു.

അഴിമതി നടത്താനുള്ള എല്ലാ വഴികളും സര്‍ക്കാര്‍ അടച്ചു. 90,000 കോടി രൂപ കണ്ടെടുത്തു. കഴിഞ്ഞ എഴുപത് വര്‍ഷമായി അഴിമതി നടത്തികൊണ്ടിരുന്ന പാതകളെല്ലാം അടച്ചുപ്പൂട്ടിയ ഒരു സര്‍ക്കാരിനെ എന്തിന് നിങ്ങള്‍ അവിശ്വസിക്കണമെന്നും അദ്ദേഹം ചോദിച്ചു.