സംസ്ഥാനത്ത് ക്രിമിനലുകള്‍ക്ക് സ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്, എന്നാല്‍ യഥാര്‍ഥത്തില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ലാത്ത  രീതിയിലാണ് അദ്ദേഹം സംസ്ഥാനത്തെ മാറ്റിയത്: പ്രിയങ്ക ഗാന്ധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംസ്ഥാനത്ത് ക്രിമിനലുകള്‍ക്ക് സ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്, എന്നാല്‍ യഥാര്‍ഥത്തില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ലാത്ത  രീതിയിലാണ് അദ്ദേഹം സംസ്ഥാനത്തെ മാറ്റിയത്: പ്രിയങ്ക ഗാന്ധി

ലക്നൗ : ഉന്നാവേയില്‍ ബലാത്സംഗ കേസ് പ്രതികള്‍ തീവെച്ച് കൊന്ന പെണ്‍ക്കുട്ടിയുടെ വീട് എ.ഐ.സി.സി ജനറല്‍ സെക്രടറി പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു.’സംസ്ഥാനത്ത് ക്രിമിനലുകള്‍ക്ക് സ്ഥാനമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്, എന്നാല്‍ യഥാര്‍ഥത്തില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ലാത്ത  രീതിയിലാണ് അദ്ദേഹം സംസ്ഥാനത്തെ മാറ്റിയതെന്ന് പ്രിയങ്ക പറഞ്ഞു. പീഡന പരാതി നല്‍കിയതിനായിരുന്നു ഉന്നാവോ സ്വദേശിനിയായ യുവതിയെ പ്രതികള്‍ തട്ടിക്കൊണ്ടു പോയി തീവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 90 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയെ ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 11.40 ഓടെ യുവതി മരിച്ചു. 11.10ന് യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായത് തുടര്‍ന്ന് പരമാവധി ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് സഫ്ദാര്‍ജങ് ആശുപത്രി അധിക‍തര്‍ അറിയിച്ചു. പ്രാഥമിക ചികിത്സ വൈകിയതും 90 ശതമാനം പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അബോധാവസ്ഥയില്‍ അശുപത്രിയിലെത്തിച്ച യുവതി വെന്‍റിലേറ്ററിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയ ആള്‍ കൂട്ടുകാരനുമൊത്ത് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്ന പരാതി നല്‍കിയ പെണ്‍കുട്ടിയെ പ്രതികളടക്കം അഞ്ച് പേര്‍ ചേര്‍ന്ന് വ്യാഴാഴ്ചയായിരുന്നു തീ കൊളുത്തിയത്. കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്ക് പോകുന്ന വഴി വീടിനടുത്തു വെച്ചാണ് യുവതി അക്രമിക്കപ്പെട്ടത്. വ്യാഴാഴ്ച്ച മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ തന്നെ തീ കൊളുത്തിയ പ്രതികളുടെ പേരുകള്‍ യുവതി പറഞ്ഞിരുന്നു.