ഉന്നാവ ബലാത്സംഗക്കേസ്;  കേസ് അതിവേഗ കോടതി പരിഗണിക്കുകയും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുകയും ചെയ്യും: യോഗി ആദിത്യനാഥ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉന്നാവ ബലാത്സംഗക്കേസ്;  കേസ് അതിവേഗ കോടതി പരിഗണിക്കുകയും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുകയും ചെയ്യും: യോഗി ആദിത്യനാഥ്

 ലഖ്നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗക്കേസ് പ്രതികളുൾപ്പെട്ട സംഘം തീകൊളുത്തിയ യുവതി മരിച്ച സംഭവത്തിൽ അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുവതിയുടെ മരണത്തിൽ അങ്ങേയറ്റം ദുഃഖമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് അതിവേഗ കോടതി പരിഗണിക്കുകയും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകുകയും ചെയ്യും- യോഗി ആദിത്യനാഥ് പറഞ്ഞു.  

 ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച് അഞ്ചംഗസംഘം 23 കാരിയായ യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. വ്യാഴാഴ്ചയായിരുന്നു യുവതി ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ച രാത്രി 11.40 ഓടെ സഫ്ദർജങ് ആശുപത്രിയിൽ വെച്ചാണ് യുവതി മരിച്ചത്.  

 അക്രമികളിൽ രണ്ടുപേർ ഇവരെ ബലാത്സംഗംചെയ്ത കേസിലെ പ്രതികളാണ്. 90 ശതമാനം പൊള്ളലേറ്റ യുവതിയെ ലഖ്നൗവിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സഫ്ദാർജങ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ തന്നെ തീകൊളുത്തിയ അഞ്ച് പുരുഷന്മാരുടെയും പേരുകൾ യുവതി പറഞ്ഞിരുന്നു. തീകൊളുത്തും മുമ്പേ സംഘം തന്നെ മർദിച്ചെന്നും കുത്തിപ്പരിക്കേൽപ്പിച്ചെന്നും യുവതി മൊഴി നൽകിയിരുന്നു.