ഉന്നാവ കേസ്; രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാകുന്നു, പൊലീസ് കസ്റ്റഡിയിലുള്ള അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന ആവശ്യമാണ് യുവതിയുടെ കുടുംബം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉന്നാവ കേസ്; രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാകുന്നു, പൊലീസ് കസ്റ്റഡിയിലുള്ള അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന ആവശ്യമാണ് യുവതിയുടെ കുടുംബം

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവിൽ ബലാത്സംഗത്തിന് ഇരയായ യുവതിയെ തീകൊളുത്തി കൊന്ന കേസിൽ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണമെന്ന ആവശ്യമാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരിക്കുന്നത്. അതേസമയം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കി. 

 'എന്റെ സഹോദരി ഇപ്പോൾ ഞങ്ങൾക്ക് ഒപ്പമില്ല. എന്റെ ഒരേയൊരു ആവശ്യം ആ അഞ്ച് പ്രതികൾക്കും വധശിക്ഷ നൽകണം എന്ന് മാത്രമാണ്,' കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ ദില്ലിയിൽ മാധ്യമപ്രവ‍ര്‍ത്തകരോട് പറഞ്ഞു. 'എന്റെ സഹോദരി ഇല്ലാതായത് പോലെ തന്നെ കുറ്റക്കാരായവരും ഇല്ലാതാകണം. അതാണ് യോഗി സര്‍ക്കാരിനോടും മോദി സര്‍ക്കാരിനോടും ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അതിന് എന്ത് മാര്‍ഗ്ഗം സ്വീകരിച്ചാലും പ്രശ്നമില്ല. മരിക്കുന്നതിന് മുൻപ് എന്റെ സഹോദരിയുടെ ആവശ്യവും പ്രതികളെ തൂക്കിലേറ്റണം എന്നതായിരുന്നു,' അദ്ദേഹം പറഞ്ഞു.

 പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് യുവതിയുടെ അച്ഛൻ ഉന്നയിച്ചത്. 'കുറ്റക്കാരെ എത്രയും വേഗം തൂക്കിക്കൊല്ലണമെന്നാണ് ഞങ്ങളുടെ ആവശ്യം. കേസ് വലിച്ചുനീട്ടിക്കൊണ്ടുപോകരുത്. പൊലീസ് ഞങ്ങൾക്ക് യാതൊരു സഹായവും നൽകിയില്ല. സഹായിച്ചിരുന്നുവെങ്കിൽ എന്റെ മകൾ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു,' എന്ന് യുവതിയുടെ അച്ഛനും പ്രതികരിച്ചു.


LATEST NEWS