പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചന​മെന്ന് ഐക്യരാഷ്ട്ര സഭ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചന​മെന്ന് ഐക്യരാഷ്ട്ര സഭ

ജനീവ:  കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്രസഭ. യുഎന്നിന്റെ മനുഷ്യാവകാശ വിഭാഗമാണ് നിയമത്തിനെതിരെ രംഗത്തെത്തിയത്. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയത് പുനര്‍പരിശോധിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. 

'പൗരത്വ നിയമഭേദഗതിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണ് നിയമത്തിന്റെ അടിസ്ഥാന സ്വഭാവം' യുഎന്‍ മനുഷ്യാവകാശ വക്താവ് ജെറമി ലൊറന്‍സ് ജനീവയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിവേചനപരമായ പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നടങ്ങള്‍ക്കനുസരിച്ച്‌ ഇന്ത്യ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മറ്റ് ആറ് വിഭാഗങ്ങള്‍ക്ക് നല്‍കുന്ന അതേ സംരക്ഷണം മുസ്‌ലിംകള്‍ക്ക് നിയമം നല്‍കുന്നില്ല. ഇന്ത്യയുടെ ഭരണഘടനയില്‍ പറയുകയും നിയമത്തിനു മുമ്ബില്‍ എല്ലാവരും തുല്യരുമാണെന്ന കാര്യത്തെ നിരാകരിക്കുന്നതാണ് നിയമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമം പാസാക്കിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് വിലക്കേര്‍പ്പെടുത്തുമെന്നും യു.എസ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.

അതേസമയം നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം കനക്കുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. 


LATEST NEWS