ഓക്സിജന്‍ ലഭിക്കാതെ പിഞ്ചു കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു; കാര്യങ്ങള്‍ നിരീക്ഷിക്കുന്നുവെന്നു പിഎംഓ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഓക്സിജന്‍ ലഭിക്കാതെ പിഞ്ചു കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു; കാര്യങ്ങള്‍ നിരീക്ഷിക്കുന്നുവെന്നു പിഎംഓ 

ഗോരഖ്പുർ :    ബാബാ രാഘവ്ദാസ്   മെഡിക്കൽ കോളജിൽ പിഞ്ചു കുട്ടികൾ ഉൾപ്പെടെ 63 പേർ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. യുപി സർക്കാരുമായും ഉദ്യോഗസ്ഥരുമായും നിരന്തര സമ്പർക്കം പുലർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് പ്രധാനമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.

‌ദുരന്തമുണ്ടായ ഗോരഖ്പുരിലെ ആശുപത്രി സന്ദർശിക്കാൻ ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ, കേന്ദ്ര ആരോഗ്യ സെക്രട്ടറി എന്നിവർക്ക് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ നിർദ്ദേശം നൽകി. അതേസമയം, വിവിധ അസുഖങ്ങൾ ബാധിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം. ഓക്സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവിനെ തുടർന്ന് 48 മണിക്കൂറിനിടെ മാത്രം 30 കുട്ടികൾ മരിച്ചെന്നാണ് റിപ്പോർട്ടുകള്‍.

ഇതു പൂർണമായും തള്ളുന്നതാണ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം. വിവിധ അസുഖങ്ങളെ തുടർന്ന് ഒാഗസ്റ്റ് ഏഴു മുതൽ ശിശുരോഗ വിഭാഗത്തിൽ 60 കുട്ടികൾ മരിച്ചുവെന്ന് ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു. ജൂലൈ ഒൻപതിനും ഒാഗസ്റ്റ് ഒൻപതിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിച്ചിരുന്നു.

അപ്പോഴൊന്നും ഒാക്സിജൻ സിലിണ്ടറിന്റെ ലഭ്യതക്കുറവുള്ള കാര്യം ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ലെന്നും സിദ്ധാർഥ് നാഥ് പറഞ്ഞു. മസ്തിഷ്കത്തിലെ അണുബാധ ചികിൽസയ്ക്ക് പേരുകേട്ട ആശുപത്രിയാണ് ഉത്തർപ്രദേശിലെ ഗോരഖ്പുരിലുള്ള രാഘവ്ദാസ് മെഡിക്കൽ കോളജ്.  


LATEST NEWS