ഉത്തർപ്രദേശിനെ ഇളക്കി മറിച്ച് രാഹുൽ - പ്രിയങ്ക റോഡ് ഷോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉത്തർപ്രദേശിനെ ഇളക്കി മറിച്ച് രാഹുൽ - പ്രിയങ്ക റോഡ് ഷോ

ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉജ്ജ്വല തുടക്കം. ലക്നൗവില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം റോഡ്ഷോ നടത്തുന്ന പ്രിയങ്ക ഗാന്ധിയെയെ വരവേൽക്കാൻ ആയിരങ്ങളാണ് റോഡ് ഷോയിൽ അണിനിരന്നത്. പ്രിയങ്ക കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ലക്‌നൗവിൽ നടക്കുന്നത്.

സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുന്നതു വരെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരായിരിക്കും അത്. യുപിയിലെ അനീതികള്‍ക്കെതിരെ പോരാടാനാണ് പ്രിയങ്കയോടും ജ്യോതിരാദിത്യ സിന്ധ്യയോടും ആവശ്യപ്പെട്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍, പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും റോഡ്ഷോയുടെ ഭാഗമാകുന്നുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് യുപിസിസി ആസ്ഥാനത്തേക്കാണ് യാത്ര. വഴിനീളെ നിരവധി പ്രവർത്തകരാണ് രാഹുലിനെയും പ്രിയങ്കയെയും എതിരേൽക്കാൻ തടിച്ച് കൂടിയത്. ലക്നൗവില്‍ നടക്കുന്ന റാലിയോടെ പ്രിയങ്ക തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും.


LATEST NEWS