യുപിയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന്‍ വെടിവെപ്പ്; 9 പേര്‍ കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 യുപിയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന്‍ വെടിവെപ്പ്; 9 പേര്‍ കൊല്ലപ്പെട്ടു

ലക്നൗ: ഉത്തർപ്രദേശിലെ സോൻഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന്‍ ഉണ്ടായ വെടിവയ്പ്പിൽ മൂന്ന് സ്തീകളുൾപ്പെടെ ഒൻപത് പേർ മരിച്ചു. പത്തൊൻപത് പേർക്ക് പരിക്കേറ്റു. 

സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമത്തലവൻറെ അടുത്ത ബന്ധുക്കളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തി. 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. കേസിൽ നേരിട്ട് അന്വേഷണം നടത്താനും മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു. 


LATEST NEWS