ഉത്തരാഖണ്ഡില്‍ കനത്ത മണ്ണിടിച്ചില്‍;  15,000 യാത്രക്കാർ കുടുങ്ങിയതായി റിപ്പോർട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഉത്തരാഖണ്ഡില്‍ കനത്ത മണ്ണിടിച്ചില്‍;  15,000 യാത്രക്കാർ കുടുങ്ങിയതായി റിപ്പോർട്ട്

 ഡെറാഡൂൺ:  ഉത്തരാഖണ്ഡിലെ വിഷ്ണുപ്രയാഗിനു സമീപമുണ്ടായ കനത്ത മണ്ണിടിച്ചില്‍,  15,000 യാത്രക്കാർ കുടുങ്ങിയതായി റിപ്പോർട്ട്. ചമോലി ജില്ലയിൽനിന്ന് ഒമ്പതു കിലോമീറ്റർ മാറി ഒരു കുന്നിന്റെ ഭാഗമാണ് അടർന്നുവീണത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം. തീർഥാടകരുടെ അഞ്ഞൂറോളം വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടപ്പുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു..

150 മീറ്ററോളം പ്രദേശം ചെളിയും പാറയും മൂടിക്കിടക്കുകയാണ്. ഋഷികേശ്–ബദ്രിനാഥ് ദേശീയപാതയുടെ 60 മീറ്ററോളം ഗതാഗത യോഗ്യമല്ലാതായി. മണ്ണിടിച്ചിലിൽ തീർഥാടകർക്കു പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. വലിയതോതിലുള്ള മണ്ണിടിച്ചിലാണ് ഉണ്ടായതെന്നും ദേശീയപാത നന്നാക്കാൻ രണ്ടു ദിവസമെങ്കിലും വേണ്ടിവരുമെന്നുമാണ് കണക്ക് കൂട്ടല്‍.  

കുടുങ്ങിക്കിടക്കുന്നവരുടെ യഥാർഥ കണക്കുകൾ പുറത്തുവരുന്നതേയുള്ളൂ.. 2013ൽ മേഘസ്‌ഫോടനത്തെ തുടർന്നുണ്ടായ പ്രളയം ഹിമാലയൻ മേഖലയിൽ കൊടുംനാശം വിതച്ചിരുന്നു. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്‌ഥാനങ്ങളിലായി ഔദ്യോഗിക കണക്കുപ്രകാരം 5700 പേരാണ് കൊല്ലപ്പെട്ടത്.  


LATEST NEWS