വിവാദങ്ങള്‍ക്കി‌ടെ വി മുരളീധരന്‍ ഒ രാജഗോപാലുമായി ചര്‍ച്ച നടത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിവാദങ്ങള്‍ക്കി‌ടെ വി മുരളീധരന്‍ ഒ രാജഗോപാലുമായി ചര്‍ച്ച നടത്തി

ന്യൂഡൽഹി: ഗവര്‍ണര്‍ സംയമനം പാലിക്കണമെന്ന ബിെജപി എം.എല്‍.എ ഒ. രാജഗോപാലിന്‍റെ പ്രസ്താവന അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഒ രാജഗോപാല്‍ ഗവര്‍ണറെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ല. മുതിര്‍ന്ന നേതാവ് എന്ന നിലയിലാണ് അദ്ദേഹം അഭിപ്രായം പറഞ്ഞതെന്നും വി മുരളീധരന്‍ പറഞ്ഞു. വിവാദങ്ങള്‍ക്കി‌ടെ ഡല്‍ഹി കേരള ഹൗസിലെത്തി വി മുരളീധരന്‍ ഒ രാജഗോപാലുമായി ചര്‍ച്ച നടത്തി.