ലാലുവിനെയും ജഗദീഷ് ശര്‍മയെയും എത്രയും പെട്ടെന്ന് അയോഗ്യരാക്കാന്‍ അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശം

webdesk-387-fjdew-maya

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലാലുവിനെയും ജഗദീഷ് ശര്‍മയെയും എത്രയും പെട്ടെന്ന് അയോഗ്യരാക്കാന്‍ അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശം

ഡല്‍ഹി : ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്നത് സംബന്ധിച്ചുണ്ടായിരുന്ന അനിശ്ചിതത്വം തീരുന്നു. ശിക്ഷിക്കപ്പെട്ട എംപിമാരായ ലാലുപ്രസാദ് യാദവിനെയും ജഗദീഷ് ശര്‍മയെയും എത്രയും പെട്ടെന്ന് അയോഗ്യരാക്കി സീറ്റുകള്‍ ഒഴിവുളളതാക്കി കാണിച്ച് വിജ്ഞാപനം ഇറക്കാന്‍ അറ്റോര്‍ണി ജനറല്‍ ജി.ഇ.വഹന്‍വതി ലോക്‌സഭാ സെക്രട്ടറിയോട് നിര്‍ദേശിച്ചു. രണ്ടാഴ്ച മുമ്പും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ചില സംശയങ്ങള്‍ കാരണം നടപ്പായില്ല. ശിക്ഷ വിധിക്കുന്ന ദിവസം മുതല്‍ അംഗങ്ങള്‍ അയോഗ്യരാകുമെന്ന് വിശദീകരിച്ചാണ് ഇത്തവണ നിര്‍ദേശം നല്‍കിയിട്ടുളളത്. വിജ്ഞാപനം ഇറക്കുന്നതില്‍ വീഴ്ച വന്നാല്‍ കോടതിയലക്ഷ്യമായി കരുതി നടപടി കൈക്കൊളളുമെന്നും വഹന്‍വതി വ്യക്തമാക്കുന്നുണ്ട്. അതേസമയം എന്ത് നടപടികളാണ് ഇവരെ അയോഗ്യരാക്കുന്നതിന് എടുക്കേണ്ടത്എന്നതിനെക്കുറിച്ച് എജി മൗനം പാലിക്കുന്നതായി ലോക്‌സഭാ സെക്രട്ടറിയേറ്റ് ആരോപിക്കുന്നു. അതേസമയം രാജ്യസഭാ സെക്രട്ടറിയേറ്റ് റഷീദ് മസൂദിനെ അയോഗ്യനാക്കാന്‍ വേണ്ടിയുളള പ്രമേയത്തിന് രൂപം നല്‍കിക്കഴിഞ്ഞു. സുപ്രീം കോടതി ഉത്തരവിന് അപ്പീല്‍ സാധ്യതയില്ലെന്നും വഹന്‍വതി ചൂണ്ടിക്കാട്ടുന്നു.