വന്ദേമാതരം ഒരു വരി പോലും പാടാന്‍ അറിയില്ലാത്ത  ബിജെപി മന്ത്രി: മന്ത്രി ചാനല്‍ ചര്‍ച്ചയില്‍ നാണം കെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വന്ദേമാതരം ഒരു വരി പോലും പാടാന്‍ അറിയില്ലാത്ത  ബിജെപി മന്ത്രി: മന്ത്രി ചാനല്‍ ചര്‍ച്ചയില്‍ നാണം കെട്ടു

മുംബൈ: വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപിയുടെ സ്വന്തം മന്ത്രി ഒരു വരി പോലും പാടാന്‍ അറിയില്ല എന്നത്  ഇപ്പോഴത്തെ ചര്‍ച്ച വിഷയം. ദേശസ്‌നേഹത്തിന്റെ കാര്യത്തില്‍ മേനി പറഞ്ഞ് നടക്കുന്നവരാണ് ബിജെപിക്കാര്‍. എന്നാല്‍ ഇത്തരക്കാരുടെ ദേശസ്‌നേഹത്തിന്റെ അളവ് എത്രത്തോളമെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.   വന്ദേമാതരത്തിന്റെ ഒരു വരിപോലും ചൊല്ലാന്‍ അറിയില്ലെന്ന വസ്തുതയാണ്  ഇന്ത്യ ടുഡെ ചാനല്‍ സംഘടിപ്പിച്ച ഒരു ചര്‍ച്ചയില്‍ തുറന്നു കാട്ടപെട്ടതില്‍ ബിജെപി മന്ത്രി നാണം കെട്ടത്. ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ ക്ഷേമസഹമന്ത്രി ബല്‍ദേവ് സിംഗ് ഔലാഖാണ് താരം. ഷോയുടെ അവതാരന്‍ ബല്‍ദേവിനോട് വന്ദേമാതരം ചൊല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും വന്ദേമാതരം അറിയാമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞ് മാറുകയായിരുന്നു. തനിക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും മന്ത്രി പ്രതികരിച്ചു. ഒരുഘട്ടത്തില്‍ ഗാനം ഒരു പേപ്പറില്‍ എഴുതിത്തരാനും മന്ത്രി ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യദിനത്തില്‍ ഉത്തര്‍പ്രദേശിലെ എല്ലാ മദ്രസകളിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കണമെന്നും അത് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യണമെന്നും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. വന്ദേമാതരം നിര്‍ബന്ധമായി ആലപിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമമന്ത്രി ലക്ഷ്മി നാരായണന്‍ ചൗധരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് സഹമന്ത്രിയായ ബല്‍ദേവ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആഘോഷപരിപാടികള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഞങ്ങള്‍ മദ്രസകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.   ഏതെങ്കിലും മദ്രസകള്‍ ആഘോഷിച്ചിട്ടില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടി കൈക്കൊള്ളും. ഇതായിരുന്നു ബല്‍ദേവിന്റെ വാക്കുകള്‍.

അടുത്തിടെ ബൃഹന്‍മുംബൈ മുന്‍സിപ്പല്‍ തകോര്‍പ്പറേഷന്‍  മുംബൈയിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കിയിരുന്നു. ഇതിന് ബിജെപിയും പിന്തുണയുമായി രംഗത്തെത്തി. മഹാരാഷ്ട്രയിലെ എല്ലാ സ്‌കൂളുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കണമെന്ന ആവശ്യമായിരുന്നു ബിജെപി ഉയര്‍ത്തിയത്. സ്‌കൂളുകളിലും ഓഫീസുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കിയ മദ്രാസ് ഹൈക്കോടതിയുടെ ചുവട് പിടിച്ചായിരുന്നു ഈ നീക്കം.


LATEST NEWS