വേളാങ്കണ്ണി തീര്‍ഥാടകർക്ക് നേരെ അക്രമം: ആറ്​ ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വേളാങ്കണ്ണി തീര്‍ഥാടകർക്ക് നേരെ അക്രമം: ആറ്​ ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിൽ

ചെന്നൈ: തിരുപ്പട്ടൂരിന്​ സമീപം വേളാങ്കണ്ണി തീര്‍ഥാടകരുടെ പദയാത്രക്കുനേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന്​ ആറ്​ ഹിന്ദുമുന്നണി പ്രവര്‍ത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ശിങ്കാരവേലന്‍ (48), സാമുണ്ടിശ്വരന്‍ (41), പ്രഭു (35), ശിവകുമാര്‍ (42), മണി (26), വെങ്കടേശ്വരന്‍ (38) എന്നിവരാണ്​ പ്രതികള്‍. 

ഹിന്ദുഭൂരിപക്ഷ പ്രദേശത്തു കൂടി ആരോഗ്യ മേരിയുടെ പ്രതിമയുമായി​ പദയാത്ര അനുവദിക്കില്ലെന്നും മതപരിവര്‍ത്തനം നടത്താന്‍ എത്തിയ സംഘമാണെന്നും ആരോപിച്ചാണ് ആക്രമണം നടത്തിയത്. പ്രതിമയില്‍ ചെരുപ്പ്​ മാലയണിയിക്കുകയും ചെയ്​തു. 

വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച്‌​ കര്‍ണാടക കോലാറില്‍നിന്ന്​ ദേവസഹായം ജോസഫി​ന്റെ നേതൃത്വത്തില്‍ നാല്‍പതോളം തീര്‍ഥാടകര്‍ ആരോഗ്യമാത പ്രതിമയും വഹിച്ചു​ള്ള​ പദയാത്രയാണ്​ നത്തറാംപള്ളി പാച്ചൂര്‍ ടോള്‍ഗേറ്റിന്​ സമീപം ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞത്​.  പ്രതികളെ തിങ്കളാഴ്​ച വൈകീട്ട്​ ആമ്ബൂര്‍ മജിസ്​ട്രേറ്റ്​​ കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു.